ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യ ത്തില്‍ ലോകായു ക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനി ല്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീ ണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നു മാണ് ആര്‍എസ് ശശികു മാര്‍ വാദിച്ചത്.എന്നാല്‍ ഇത് രണ്ടംഗ ബെഞ്ച് പരിഗണിച്ചില്ല
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസില്‍ റിവ്യൂ ഹര്‍ജി ലോകായുക്ത തള്ളി. റിവ്യൂ ഹര്‍ജി നിലനില്‍ക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി. ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കും. ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത് അനുസരി ച്ചാണ് ഹര്‍ജി മാറ്റിയത്.
ഹര്‍ജിക്കാരന്‍ ഉന്നയിച്ച മുഴുവന്‍ വാദവും ലോകായുക്ത തള്ളി. കേസുകള്‍ ഫുള്‍ ബഞ്ചിനു വിടുന്നത് അസാധാരണ നടപടിയല്ലെന്നു ലോകായുക്ത വ്യക്തമാക്കി.തിരക്കഥയനുസരിച്ചുള്ള നടപടിക്രമങ്ങളാ ണു നടക്കുന്നതെന്നു പരാതിക്കാരന്‍ ആര്‍ എസ് ശശികുമാര്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഹൈക്കോടതി യില്‍ അപ്പീല്‍ നല്‍കും. കേസ് ഫുള്‍ ബെഞ്ചിനു വിട്ട വിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് അഭിഭാഷകന്‍ അറിയിച്ചു. അതിനാല്‍ കേസ് മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെ ട്ടു.
ദുരിതാശ്വാസ നിധി ദുരുപയോഗം സംബന്ധിച്ച ഹര്‍ജി പരിഗണിക്കണോ എന്ന കാര്യത്തില്‍ ലോകായു ക്ത ഫുള്‍ ബെഞ്ച് നേരത്തെ തീരുമാനമെടുത്തതാണെന്നും ഈ കാര്യം അവഗണിച്ചാണ് ഹര്‍ജി നിലനി ല്‍ക്കുന്നതാണോ എന്ന് പരിശോധിക്കാന്‍ വീണ്ടും ഫുള്‍ബെഞ്ചിനു വിട്ടുകൊണ്ടുള്ള വിധി വന്നത് എന്നു മാണ് ആര്‍എസ് ശശികു മാര്‍ വാദിച്ചത്.എന്നാല്‍ ഇത് രണ്ടംഗ ബെഞ്ച് പരിഗണിച്ചില്ല.
ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിന് ലോകായുക്ത മറുപടി നല്‍കിയില്ല. ലോകായുക്ത നിയമപ്രകാരമാണ് ഫുള്‍ ബഞ്ചിന് വിട്ട തെന്നും ലോകായുക്ത പറഞ്ഞു. പ്രത്യേക ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങ ള്‍ ഉത്തരവായി എഴുതി കഴി ഞ്ഞാല്‍ പിന്നെ റിവ്യൂ കേള്‍ക്കാന്‍ കഴിയുമോ എന്നും ലോകായുക്ത ചോദി ച്ചു. വിശദമായ ഉത്തരവ് ലോകായുക്ത പിന്നീട് ഇറക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം അനുവദിച്ചതും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ.കെ.രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് എട്ടര ലക്ഷം അനുവദിച്ചതും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിന് 20 ലക്ഷം നല്‍കിയതും അഴിമതിയും സ്വജനപക്ഷപാതവുമാണെന്നാണ് കേസ്.











