2022 ആദ്യം പത്ത് മേഖലകളില്‍ കൂടി ഈ സ്‌കൂട്ടറുകള്‍ സൗകര്യമൊരുക്കും. പിന്നീട് 23 മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കും. ദുബൈ നഗരത്തില്‍ ചെറുയാത്രകള്‍ക്ക് ഇ സ്‌കൂട്ടറു കള്‍ ജനപ്രീതി നേടുകയാണ്
ദുബൈ: നഗരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ട ഇ സ്‌കൂട്ടര്‍ സംവിധാനം കൂടുതല്‍ മേഖല യിലേക്ക് വ്യാപിപ്പിക്കുന്നു. 2022 ആദ്യം പത്ത് മേഖലകളില്‍ കൂടി ഈ സ്‌കൂട്ടറുകള്‍ സൗകര്യമൊരുക്കും. പിന്നീട് 23 മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കും. ദുബൈ നഗരത്തില്‍ ചെറുയാത്രകള്‍ക്ക് ഇ സ്‌കൂട്ടറുകള്‍ ജനപ്രീതി നേടുകയാണ്.
ഇ സ്‌കൂട്ടര്‍ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ പൊതുസ്ഥലങ്ങളില്‍ ഇത് വാടകക്ക് ലഭിക്കുന്ന സംവിധാന വും അവക്കായി കൂടുതല്‍ ട്രാക്കുകളുമാണ് ആര്‍ടിഎ ഒരുക്കു ന്നത്. ജുമൈറ ലേക്ടവര്‍,ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ബൊലെവാദ്, ഇന്റര്‍നാഷനല്‍ സിറ്റി, അല്‍ റിഗ്ഗ, സെക്കന്‍ഡ് ഡിസംബര്‍ സ്ട്രീറ്റ്, പാം ജു മൈറ, സിറ്റി വാക് എന്നീ ഭാഗങ്ങളിലാണ് 2022 ആദ്യത്തില്‍ സൗകര്യം ഏര്‍പെടുത്തുക.
ഖിസൈസ്, മന്‍ഖൂല്‍, കറാമ എന്നീ ഭാഗങ്ങളിലെ സുരക്ഷിതമായ റോഡുകളിലൂടെയും ഇ സ്‌കൂട്ടര്‍ അ നുവദിക്കും.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പരീക്ഷണാടി സ്ഥാന ത്തില്‍ നഗരത്തില്‍ ഇ സ്‌കൂട്ടറുകള്‍ ആരംഭിച്ചത്. ഇത് വിജയകരമായിരുന്നു. അഞ്ച് മേഖലകളിലായി നടന്ന ട്രയല്‍ റണ്ണില്‍ കഴിഞ്ഞ സെ പ്റ്റംബര്‍ വരെ 50 ലക്ഷം ട്രിപ്പുകളാണ് ഇ സ്‌കൂട്ടറുകള്‍ നടത്തിയത്.
ഉപഭോക്താക്കളുടെ സംതൃപ്തി 82 ശതമാനമാണെന്നും കണക്കാക്കി. താമസമേഖലയിലേക്ക് കൂടുതല്‍ ഇ സ്‌കൂട്ടര്‍ ട്രാക്കുകള്‍ വ്യാപിപ്പിക്കാനും ആര്‍ടിഎ തീരുമാനിച്ചു. അതേസമയം, പണി പൂര്‍ത്തിയാകാത്ത ട്രാക്കുകളിലൂടെ ഇ സ്‌കൂട്ടറുകള്‍ ഓടിക്കരുെതന്ന് ആര്‍ടിഎ നിര്‍ദേശം നല്‍കി.