എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ ഷാര്‍ജയില്‍ നിന്നാകും സര്‍വ്വീസ് നടത്തുക.
ദുബായ് : റണ്‍വേ അറ്റകുറ്റ പണികള്‍ക്കായി ദുബായ് വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നതിനാല്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനസര്‍വ്വീസുകള്‍ക്ക് മാറ്റം.
മെയ് ഒമ്പതു മുതല്‍ ജൂണ്‍ 22 വരെയാണ് വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നത്. ഇതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാന കമ്പനികള്‍ തങ്ങളുടെ സര്‍വ്വീസുകളുടെ മാറ്റം പ്രഖ്യാപിച്ചു.
ജബല്‍ അലിയിലുള്ള ദുബായ് അല്‍ മക്തും രാജ്യാന്തര വിമാനത്താവളം ഷാര്‍ജ വിമാനത്താവളം എന്നിവടങ്ങളില്‍ നിന്നാകും ഈ ദിവസങ്ങളില്‍ സര്‍വ്വീസ് നടത്തുകയെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് മിഡില്‍ ഈസ്റ്റ് -ആഫ്രിക്ക റീജയണല്‍ മാനേജര്‍ പിപി സിംഗ് പറഞ്ഞു.
കൊച്ചി, കോഴിക്കോട് വിമാനങ്ങള്‍ ദുബായ് അല്‍ മക്തൂം വിമാനത്താവളത്തില്‍ നിന്നാകും പുറപ്പെടുക. ദുബായ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടിരുന്ന ചെന്നൈ, ഗോവ, ബംഗളൂരു വിമാനങ്ങള്‍ ഷാര്‍ജയില്‍ നിന്നാകും പുറപ്പെടുക.
മറ്റ് സര്‍വ്വീസുകള്‍ ജബല്‍ അലി അല്‍ മക്തും വിമാനത്താവളത്തില്‍ നിന്നാകും പുറപ്പെടുക.
ജബല്‍ അലി അല്‍ മക്തും വിമാനത്താവളത്തില്‍ നിന്നും ദുബായ് വിമാനത്താവളത്തിലേക്ക് സൗജന്യ ഷട്ടില്‍ സര്‍വ്വീസ് നടക്കും. ഒരോ മുപ്പതു മിനിട്ട് ഇടവിട്ടാകും 24 മണിക്കൂര്‍ സര്‍വ്വീസ് നടത്തുക.











