ദുബായ്: ഇറാനിലേക്കും തിരിച്ചുമുള്ള എമിറേറ്റ്സ് എയർലൈൻസിന്റെ സർവീസുകൾ ജൂലൈ 17 വരെ താൽക്കാലികമായി റദ്ദാക്കിയതായി അറിയിപ്പുണ്ട്. ദുബായ് വഴിയുള്ള കണക്‌ഷൻ ഫ്‌ലൈറ്റുകളും ഈ സമയത്ത് പ്രവർത്തിക്കുകയില്ല.
ഇറാൻ–ഇസ്രയേൽ യുദ്ധപശ്ചാത്തലത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിനാലാണ് ഈ തീരുമാനം. മുമ്പ് ജൂലൈ 9ന് സർവീസ് പുനരാരംഭിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും, പുതിയ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ റദ്ദാക്കൽ ജൂലൈ 17 വരെ നീട്ടി.
സാങ്കേതിക പ്രശ്നങ്ങൾക്കും പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തിയശേഷം സർവീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുക്കും” എന്ന് എമിറേറ്റ്സ് വ്യക്തമാക്കി
സർവീസ് റദ്ദായതിനാൽ ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് റീഫണ്ട്, റീബുക്കിംഗ്, മറ്റ് പിന്തുണാ സേവനങ്ങൾ ലഭ്യമാക്കുന്നതായും എമിറേറ്റ്സ് അറിയിച്ചു. യാത്രക്കാർക്ക് അപേക്ഷയോടെ എമിറേറ്റ്സുമായി നേരിട്ട് ബന്ധപ്പെടണം.