GDRFA dubai എന്ന് ടൈപ്പ് ചെയ്‌താൽ ആപ്പ് സ്റ്റോറിൽ നിന്നും പ്ലേ- സ്റ്റോറിൽ നിന്നും വകുപ്പിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്. Dubai now എന്ന ആപ്പും ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഇതിൽ ആവിശ്യമായ വിവരങ്ങൾ രജിസ്റ്റ്ർ ചെയ്തു കൊണ്ട് എത്ര വിദൂരതയിലും നിന്ന് സേവനം തേടാൻ കഴിയുന്നതാണ് . വിസ പുതുക്കുവാനുള്ള ആവിശ്യരേഖകൾ സഹിതം ഈ ആപ്പിലുടെ അപേക്ഷിക്കുന്ന പക്ഷമാണ് വിസ പുതുക്കി കിട്ടുക.അതിനുള്ള ഫീസും ഇതിലൂടെ അടക്കാൻ കഴിയും. الإدارة العامة للإقامة وشؤون الأجانب – دبي |
എന്ന വകുപ്പിന്റെ വെബ്സൈറ്റ് വഴിയും വിസ പുതുക്കി ലഭിക്കും. അമർ കേന്ദ്രങ്ങളിൽ സന്ദർശിച്ചു ആവിശ്യമായ രേഖകൾ വെച്ചു അപേക്ഷിച്ചാലും ഈ സേവനം ലഭിക്കുന്നതാണ്. ഇപ്പോൾ 60 -തിലധികം ആമർ സെന്ററുകളുണ്ട് ദുബൈയിൽ . അന്വേഷണങ്ങൾക്ക്- ടോൾഫ്രീ നമ്പറായ 8005111 എന്നതിൽ ബന്ധപ്പെടണമെന്ന് അധിക്യതർ നിർദ്ദേശിച്ചു. എന്നാൽ യുഎഇയ്ക്ക് പുറത്തുള്ള ആളുകൾ 0097143139999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.gdrfa@dnrd.ae, amer@dnrd.ae, എന്നീ ഇമെയിൽ വഴിയും വിവരങ്ങൾ ലഭിക്കുന്നതാണ്.