ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു. യുഎഇ സഹി ഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാട നം ചെയ്തത്. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യ ത്തിലാണ് ക്ഷേത്രം ഔദ്യോഗികമായി തുറന്നത്
ദുബായ്: ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഭക്തര്‍ക്കായി തുറന്നു. യുഎഇ സഹിഷ്ണുതാ മന്ത്രി ഷേഖ് നഹ്യാന്‍ ബിന്‍ മുബാരക് അല്‍ നഹ്യാനാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ക്ഷേത്രം ഔദ്യോഗിക മായി തുറന്നത്. ജബല്‍ അലിയില്‍ സി ഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപ മാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.
വിജയദശമി ദിനം മുതല്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് ക്ഷേത്രം ഭാരവാ ഹികള്‍ അറിയിച്ചു. രാവിലെ ആറര മുതല്‍ രാത്രി എട്ടു വരെ ക്ഷേത്രം തുറക്കും. വെബ്സൈറ്റ് വഴി ഓണ്‍ലൈനായി ബുക്ക് ചെയ്തും ദര്‍ശനത്തിന് ക്ഷേത്രം മാനേജ്മെന്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടു ണ്ട്. ആദ്യ ഘട്ടത്തില്‍ ശ്രീകോവിലുകള്‍ മാത്രമാണ് തുറക്കുന്നത്. ദിവസവും 1200 ആളുകള്‍ക്ക് ദര്‍ശ നത്തിനും പ്രാര്‍ത്ഥനയ്ക്കുമുള്ള സൗകര്യം ക്ഷേത്രത്തിലുണ്ട്. മുപ്പതുലക്ഷത്തോളം ഇന്ത്യക്കാര്‍ അധി വസിക്കു ന്ന യുഎഇയുടെ തലസ്ഥാന എമിറേറ്റിലാണ് മധ്യപൂര്‍വദേശത്തെ ഏറ്റവും വലിയ ക്ഷേ ത്രം ഉയര്‍ന്നത്.
മൂന്നുവര്‍ഷം കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായത്. സഹിഷ്ണുതയുടെയും സാഹോദര്യ ത്തിന്റെയും സന്ദേശവുമായാണ് ആരാധനാലയം തുറന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെ യ്തു. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സി ഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാ യ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്ര ത്തിലുണ്ട്. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബ ന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല.

യുഎഇ സര്‍ക്കാരിന്റെ നയപ്രകാരമാണ് അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈ ന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ക്ഷേത്രത്തിന് സ്ഥലം അനുവദി ച്ചത്. യുഎഇ സഹിഷ്ണുതാ വര്‍ഷമായി ആചരിച്ച 2019 ഏപ്രില്‍ 20 ന് ശിലാസ്ഥാപനത്തോടെ ക്ഷേ ത്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ദുബായിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഗ്രാന്‍ഡ് ടെംപിളിനു സ്വന്തം. അബൂദബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.












