കിറ്റക്‌സ് കമ്പനിക്കെതിരെ നിലപാടെടുത്തതിലുള്ള വ്യക്തി വൈരാഗ്യമാണ് സാബു എം ജേക്കബിന് തന്നോട്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം തന്റെ നിറവും ജാതി യും പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും ശ്രീനിജന്‍ എംഎല്‍എ
കൊച്ചി: സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനത്തെ തുടര്‍ന്ന് മരിച്ച ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പി വി ശ്രീനിജന്‍ എംഎല്‍എ. തന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കാം. ദീപുവിന്റെ മരണം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാ ണ്.
കിറ്റക്‌സ് കമ്പനിക്കെതിരെ നിലപാടെടുത്തതിലുള്ള വ്യക്തി വൈരാഗ്യമാണ് സാബു എം ജേക്കബിന് ത ന്നോട്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം തന്റെ നിറവും ജാതിയും പറഞ്ഞ് ആക്ഷേപിക്കുകയാണെ ന്നും ശ്രീനിജന്‍ എംഎല്‍എ പറഞ്ഞു.
ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും ശ്രീനിജന്‍ എംഎ ല്‍എയെ ഒന്നാം പ്രതിയാക്കണമെന്നും സാബു ജേക്കബ് മാധ്യമ പ്രവര്‍ത്ത കരോട് പ്രതികരിച്ചതിനെ തുടര്‍ന്നാണ് ശ്രീനിജന്‍ വിശദീകരണവുമായി രംഗത്തെത്തിയത്. ദീപുവിന്റെ മരണ കാരണം മാറ്റിയെഴുതാന്‍ എംഎല്‍ എയും സിപിഎമ്മും ശ്രമിക്കുന്നതടക്കം ഗുരുതര ആരോപണങ്ങള്‍ ബ ന്ധുക്കളും, ട്വന്റി ട്വന്റി ഭാരവാഹികളും ഉയര്‍ത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ബന്ധുക്കളുടെ ആവശ്യം കൂ ടെ പരിഗണിച്ചാണ് ദീപുവിന്റെ പോസ്റ്റുമോര്‍ട്ടം കോട്ട യം മെഡിക്കല്‍ കോളേജില്‍ നടത്താന്‍ തീരുമാനി ച്ചത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കാവുങ്ങപറമ്പിലെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം വൈകീട്ട് 5 മണിയോ ടെ കാക്കനാട് അത്താണിയിലുള്ള പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. സംഘര്‍ഷ സാധ്യത ഉള്ളതിനാ ല്‍ വലിയ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാകും സംസ്‌കാര ചടങ്ങുകള്‍. അതേസമയം സംഭ വത്തിലെ പ്രതികള്‍ക്കെ തിരെ കൊലക്കുറ്റത്തിന് കേസെടുത്തു. വധശ്രമത്തിനായിരുന്നു നേരത്തെ കേ സെടുത്തിരുന്നത്. റിമാന്‍ഡിലുള്ള നാല് പ്രതികള്‍ക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തി യത്.












