ദുബായ്: യുഎഇ-ഇന്ത്യ റൂട്ടുകളിലെ വിമാനനിരക്കിൽ ദീപാവലിയോടാനുബന്ധിച്ച് വൻ കുതിച്ചുചാട്ടം. അടുത്ത ആഴ്‌ചയിലെ വിമാന നിരക്കുകളിൽ 50% വരെ വർദ്ധനവ്. മുംബൈയിലേക്കോ ന്യൂഡൽഹിയിലേക്കോ പെട്ടെന്നുള്ള യാത്ര ആസൂത്രണം ചെയ്യുന്ന യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ബുദ്ധിമുട്ടാകുന്ന തരത്തിലാണ് നിരക്ക് ഉയർന്നിരിക്കുന്നത്. സെപ്റ്റംബർ പകുതി മുതൽ ഇതുവരെയുള്ള ഓഫ്-പീക്ക് നിരക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ നിരക്കുകൾ ഇതിനകം തന്നെ കുത്തനെ ഉയർന്നുകഴിഞ്ഞു. ഈ വർഷം ഒക്ടോബർ 31 നും നവംബർ 1 നും ആണ് ഇന്ത്യയിലെ ദീപാവലി ആഘോഷം.
