നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാ ലോചന നടത്തിയെന്ന ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കുറ്റം പ്രഥമദൃഷ്ട്യാ നിലനി ല്‍ക്കില്ലെന്ന് ഹൈക്കോടതി. കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോ സിക്യൂഷനായിട്ടില്ലെന്ന് കോടതി
കൊച്ചി : നടിയെ ആക്രമിച്ച് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ദിലീപിനും കൂട്ടാളികള്‍ക്കുമെതിരായ കുറ്റം പ്രഥമദൃ ഷ്ട്യാ നിലനില്‍ക്കില്ലെന്ന് ഹൈക്കോട തി. കുറ്റം തെളിയിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാ ട്ടി.
അന്വേഷണ സംഘം ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാത്തത് നിസ്സഹകരണമായി കാണാനാവില്ല. കൈവശമുള്ള ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. ഗൂഡാലോചനയ്ക്ക് കൂ ടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ നിരത്തിയിരിക്കെ, കേസ് കെട്ടിച്ചമച്ചതാണെന്ന് കാണിച്ച് ദിലീപ് കോടതിയില്‍ മറുപടി നല്‍കിയിരുന്നു.
പ്രോസിക്യൂഷന്‍ പറയും പോലെ ചെറിയ വൈരുദ്ധ്യമല്ല ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഉള്ളതെന്ന്, മറുപടി വാദം നടത്തിയ പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞു. അടിമുടി വൈരുദ്ധ്യമാണ് മൊഴികളില്‍. എഫ്ഐആറിന് അടിസ്ഥാനം ഈ വൈരുദ്ധ്യം നിറഞ്ഞ മൊഴിയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് സംസാരിക്കുമ്പോള്‍ കേട്ടിരുന്ന ആരെങ്കിലും പ്ര തികരിച്ചതായി ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ഇല്ല. ഒരാള്‍ പറയുന്നു, മറ്റു ള്ളവര്‍ കേട്ടി രിക്കുന്നു, ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് രാമന്‍ പിള്ള ചോദിച്ചു. ബാലചന്ദ്രകുമാ റിനും പൊലീസിനും ദിലീപിനോടുള്ള വൈരാഗ്യം മനസ്സിലാവും, എന്നാല്‍ പ്രോസിക്യൂഷന്‍ വൈരാഗ്യത്തോടെ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.
മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിന് പിന്നാലേ പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവുകള്‍ നിരത്തി രേഖാമൂലം ചില കാര്യങ്ങള്‍ എഴുതി നല്‍കിയിരുന്നു. ദിലീപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണ മെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണ ത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ട പെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
അതിനിടെ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് കോടതിയില്‍ ഹാജരാക്കിയ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. രണ്ട് പേരില്‍ നിന്നും താന്‍ കടം വാങ്ങിയ വലിയൊ രു തുക തിരികെ കൊടുക്കാനുണ്ടെന്നും അവരോട് സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകുമെന്ന് വീഡിയോ കോളിലൂടെ ദിലീപ് കള്ളം പറയണ മെന്നുമാണ് ബാലചന്ദ്രകുമാര്‍ ശബ്ദ സന്ദേശത്തിലൂടെ ആവശ്യപ്പെടുന്നത്.