നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെ ആലുവയിലെ വീട്ടിലാണ് റെയ്ഡ്. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെയും വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദി ലീപിന്റെ സുഹൃത്ത് ശരത് ജി നായരുടെ ആലുവയിലെ വീട്ടിലാണ് റെയ്ഡ്. ദിലീപിന്റെ സഹോദരീ ഭര്‍ ത്താവ് സുരാജിന്റെയും വീടുകളില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തി. ദിലീപിന്റെയും സൂരജിന്റെയും മു ന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ക്രൈം ബ്രാഞ്ച് റെയ്ഡ്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെത്താനും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ തോക്കിന്റെ വിവരങ്ങള്‍ ലഭിക്കാനുമാണ് ക്രൈം ബ്രാഞ്ച് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ദിലീപിന്റെയും സഹോദരന്റെയും വീടുകളില്‍ പരിശോധന നടത്തിയെങ്കിലും തോക്ക് കണ്ടെത്താനായില്ല. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രനും സിഐ വര്‍ഗീസ് അലക്സാണ്ടറുമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്.
അതേസമയം, കേസില്‍ അഞ്ച് സാക്ഷികളെ പുതുതായി വിസതരിക്കാന്‍ പ്രോസിക്യൂഷന് ഹൈകോട തി അനുമതി നല്‍കി. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമി ച്ച് സാക്ഷി വിസ്താരം പൂര്‍ത്തിയാ ക്കാനാണ് ഹൈക്കോടതി നിര്‍ദേശം. മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈ ക്കോടതിയെ സമീപിച്ചു. നടി യെ അക്രമിച്ച കേസിലെ ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെ ന്നതു ള്‍പ്പെടെയുള്ള ആവശ്യം വിചാരണ കോടതി തള്ളിയതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി യെ സമീപിച്ചത്. കേസിലെ 43, 69, 73 എന്നീ സാക്ഷികള വീണ്ടും വിസ്തരിക്കാമെന്ന് രാവിലെ ഹൈക്കോടതി തുറന്ന കോടതിയില്‍ ഉത്തരവിട്ടിരുന്നു.
നിലീഷ, കണ്ണദാസന്‍, സുരേഷ്, ഉഷ, കൃഷ്ണമൂര്‍ത്തി എന്നീ അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.സിനിമ നിര്‍മ്മാതാവ് ആന്റോ ജോസഫ് ഉള്‍പ്പെടെ ഇതിനകം വിസ്ത രിച്ച ഏഴു സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും ഒമ്പത് അധിക സാക്ഷികളെക്കൂടി വിസ്തരിക്കണ മെന്നുമായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം.
ആ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത്
ഗൂഢാലോചനാ കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരതാണെന്ന് കണ്ടെത്തി. സംവി ധായകന്‍ ബാലചന്ദ്രകുമാര്‍ ശരത്തിന്റെ ശബ്ദം തിരിച്ചറിഞ്ഞു. ശരത്തിന്റെ ആലുവയിലെ വീട്ടി ല്‍ ക്രൈംബ്രാഞ്ച് റെയ്ഡ് തുടരുകയാണ്. ശരത് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടു ത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമുയര്‍ന്ന ഇയാളെ വിഐപി യെന്ന് വിശേ ഷി പ്പിച്ചാണ് ആറാം പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ശരതിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എ ന്നാല്‍ ശരത് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇയാളിപ്പോള്‍ ഒളിവിലാണെന്നാണ് സൂചന. കേ സില്‍ ദിലീപുമായി ബന്ധമുള്ള വിഐപിയെ തേടിയുള്ള അന്വേഷണത്തിനിടയിലാണ് ശരതി ലേക്കുകൂടി അന്വേഷണമെത്തിയിരിക്കുന്നത്.