2020 ഓഗസ്റ്റ് 30നാണ് കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം റോഡ പടകത്തിലാണ് മരിച്ചത്. സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ പൊലീ സ് കേസ് അവസാനിപ്പിച്ചിരുന്നു
കൊച്ചി : നടന്‍ ദിലീപിന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് ചെയ്തിരുന്ന യുവാവ് കാറപകടത്തില്‍ മരി ച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. എറണാകുളം പെന്റാമേനകയി മൊബൈല്‍ ഷോപ്പ് നടത്തി യിരുന്ന കൊടകര സ്വദേശി സലീഷ് അങ്കമാലി ടെല്‍ക്കിന് സമീപം റോഡപടകത്തിലാണ് മരിച്ചത്.
2020 ഓഗസ്റ്റ് 30നായിരുന്നു അപകടം.സ്വാഭാവിക അപകട മരണമാണെന്ന നിഗമനത്തില്‍ പൊലീസ് കേ സ് അവസാനിപ്പിച്ചിരുന്നു. എന്നാല്‍ സലീഷിന്റെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനു പിന്നാ ലെയാണ് കേസില്‍ അന്വേഷണം പുനരാരംഭിക്കാനുള്ള തീരുമാനമുണ്ടായത്.
സലീഷ് കൊച്ചിയില്‍ നടത്തിയിരുന്ന മൊബൈല്‍ സര്‍വീസ് കടയിലാണ് ദിലീപിന്റെ ഫോണു കള്‍ സര്‍വീസ് ചെയ്തിരുന്നത്. മരണത്തിന് പിന്നില്‍ ദുരൂഹതകളുണ്ടെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര ഉള്‍പ്പെടെ ആരോപണം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ അ ങ്കമാലി പൊലീസിന് പരാതി നല്‍കിയ ത്. കേസില്‍ ലോക്കല്‍ പൊലീസും അന്വേഷണം നട ത്തും.
സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിന്റെ അണിയറ പ്രവര്‍ത്തകരെയും സംഭവത്തില്‍ ചോദ്യം ചെ യ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സലീഷിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നും അധികൃതര്‍ അറിയി ച്ചു.