കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുന്ന താ യും ദിഗ്വിജയ് സിങ് അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ആവശേഷിക്കെ നാടകീയ നീക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ നിര്‍ദേശിക്കുന്നതായും ദിഗ്വിജയ് സിങ് അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയം അവസാനിക്കാന്‍ മണിക്കൂ റുകള്‍ മാത്രം ആവശേഷിക്കെ നാടകീയ നീക്കങ്ങളാണ് തലസ്ഥാനത്ത് നടക്കുന്നത്.
അശോക് ഗെലോട്ടും ദിഗ്വിജയ് സിങ്ങും പിന്‍മാറിയതോടെ എഐസിസിസി അധ്യക്ഷനായി മല്ലി കാര്‍ജുന്‍ ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള മത്സരത്തിനു കളമൊരുങ്ങി. ഹൈക്കമാ ന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയായാണ് ഖാര്‍ഗെ എത്തുന്നത്. ഖാര്‍ഗെയെ പിന്തുണയ്ക്കുമെന്ന് മുതിര്‍ന്ന നേതാവ് മുകുള്‍ വാസ്നിക് അറിയിച്ചു. മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഖാര്‍ഗെയുടെ നാമനിര്‍ദേശ പത്രികയില്‍ ഒപ്പുവച്ചു.
ഇന്ന് ഉച്ചയ്ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു തൊട്ടു മുമ്പാണ്് മത്സരത്തിനില്ലെന്ന് ദിഗ് വിജയ് സിങ് അറിയിച്ചത്. ഇന്നലെ അദ്ദേഹം പത്രിക കൈപ്പറ്റിയിരുന്നു.
ദിഗ് വിജയ് സിങ് ഇന്നലെ ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സഹപ്രവര്‍ത്തകര്‍ തമ്മി ലുള്ള സൗഹൃദ മത്സരം എന്നാണ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് തരൂര്‍ പ്രതികരിച്ചത്.