മകള്‍ അനുപമയുടെ പരാതിയിലാണ് പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗ വുമായ പി എസ് ജയചന്ദ്രന്‍, മാതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവര്‍ ക്കെതിരെ കേസെടുത്തത്
തിരുവനന്തപുരം: ദലിത് യുവാവിനെ വിവാഹം കഴിച്ച മകളുടെ നവജാത ശിശുവിനെ തട്ടിയെടുത്ത് ഒളി പ്പിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ കേസ്. മകള്‍ അനുപമയുടെ പരാതിയിലാണ് പിതാവും സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി അംഗവുമായ പി എസ് ജയചന്ദ്രന്‍, മാതാവും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ സ്മിതാ ജയിംസ് എന്നിവര്‍ക്കെതിരെ കേസെടുത്തത്.അനുപമയുടെ സഹോദരി അഞ്ജു,സഹോദരീ ഭര്‍ത്താവ് അരുണ്‍,ജയചന്ദ്രന്റെ സുഹൃത്തുക്കളും സിപിഎം പ്രാദേശിക നേതാക്കളു മായ രമേശന്‍,അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെയും പേരൂര്‍ക്കട പൊലീസ് കേസെടുത്തു.
അനുപമയുടെ കുഞ്ഞിനെ കാണാതായ സംഭവത്തില്‍ പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഡി വൈ എഫ്‌ഐ മേഖലാ പ്രസിഡന്റും ദലിത് ക്രിസ്ത്യനു മായ അജിത്തുമായുള്ള മകള്‍ അനുപമയുടെ ബന്ധത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, ഈ ബന്ധത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ശേഷം, സ ഹോദരിയുടെ വിവാഹം കഴിഞ്ഞ് തിരിച്ചേല്‍പിക്കാമെന്ന് പറഞ്ഞ് അച്ഛനും അമ്മയും കുട്ടിയെ ആശു പത്രിയില്‍ നിന്ന് കൊണ്ടുപോയെന്നാണ് അനുപമയുടെ പരാതി.
പ്രസവിച്ച് മൂന്നാം ദിവസം ആശുപത്രിയില്‍ നിന്ന് കൊണ്ട് പോയ കുഞ്ഞ് എവിടെയാണെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.പൊലിസിനും മുഖ്യമന്ത്രിക്കും പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലിസ് മൊ ഴി രേഖപ്പെടുത്താന്‍ തയ്യാറായതെന്ന് ദമ്പതികള്‍ പറഞ്ഞു. ദുരഭിമാനത്തെ തുടര്‍ന്നാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കൊണ്ട് പോയതെന്നാണ് അനുപമയുടെ ആരോപണം. ഈ വര്‍ഷം ഏപ്രില്‍ 19നാണ് കു ഞ്ഞിനെ അച്ഛനും അമ്മയും എടുത്തുകൊണ്ടുപൊയെന്ന് കാണിച്ച് അനുപമ പൊലിസില്‍ പരാതി നല്‍ കിയത്.
കുഞ്ഞിനെ ശിശുക്ഷേമ സമിതിയില്‍ ഏല്‍പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. എന്നാ ല്‍, അനുപമയുടെ സമ്മതത്തോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതിയില്‍ ഏല്‍പിച്ചതെന്നാണ് അച്ഛ ന്‍ ജയചന്ദ്രന്‍ പറയുന്നത്.അറിയപ്പെടുന്ന സിഐടിയു നേതാവായിരുന്ന പേരൂര്‍ക്കട സദാശിവന്റെ കൊ ച്ചുമകളാണ് അനുപമ.