ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സിവിക് എത്രയും വേഗം അന്വേഷണ ഉദ്യോ ഗസ്ഥനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു
കൊച്ചി : ദലിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രന്റെ മുന്‍ കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. സിവിക് എത്രയും വേഗം അന്വേ ഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാവണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാറും പരാതിക്കാരിയും നല്‍കിയ അപ്പീലി ലാണ് നടപടി.
കോഴിക്കോട് സെഷന്‍സ് കോടതി നല്‍കിയ മുന്‍ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പരാതി ക്കാരിയായ യുവതി ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തി ലുള്ള വസ്ത്രങ്ങള്‍ ധരി ച്ചിരുന്നതായി ജാമ്യാപേക്ഷയ്ക്കൊപ്പം പ്രതി ഹാജരാക്കിയ ചിത്രങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെ ന്നും അതിനാല്‍ സെക്ഷന്‍ 354 എ പ്രകാരം പ്രതികള്‍ക്കെതിരെ പ്രഥമദൃഷ്ട്യാ പരാതി നിലനില്‍ക്കി ല്ലെന്നു ജഡ്ജി എസ് കൃഷ്ണകുമാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നത്.
സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കോഴിക്കോട് നന്ദി കട പ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെ യ്ത കേസിലെ മുന്‍കൂര്‍ ജാമ്യമാണ് സ്റ്റേ ചെയ്തത്.
ജാമ്യ ഉത്തരവില്‍ വസ്ത്രവുമായി ബന്ധപ്പെട്ടുള്ളത് അനാവശ്യ പരാമര്‍ശമാണെന്ന് കോടതി പറ ഞ്ഞു.ജില്ലാ കോടതി ഉത്തരവില്‍ നിയമപരമായ പിശകുകളുണ്ടെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിച്ചത്.