എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം അവസാനി പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ ചുമത ലപ്പെടുത്തി
തിരുവനന്തപുരം : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം അവസാനിപ്പാക്കാന്‍ മുഖ്യമ ന്ത്രി ഇടപെട്ടു. സമരക്കാരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രിമാരായ ആര്‍ ബി ന്ദുവിനും വീണാ ജോര്‍ജിനും മുഖ്യമന്ത്രി ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ഇന്ന് ഉച്ചക്ക് 12 മണിക്ക് സമരസമിതിയുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നീതി ആവശ്യപ്പെട്ട് 81കാരിയായ ദയാബായി നടത്തുന്ന സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഈമാസം രണ്ടിനാണ് അ വര്‍ സമരമാരംഭിച്ചത്. എന്‍ഡോസള്‍ ഫാന്‍ ദുരിത ബാധിതര്‍ക്കായി പഞ്ചായത്തുകള്‍ തോറും ദിനപരിചരണ കേന്ദ്രങ്ങള്‍ തുടങ്ങുക, മെഡി ക്കല്‍ കോളജ് പൂര്‍ണ സജ്ജ മാക്കുക, എയിംസ് പരിഗണനാ പട്ടികയിലേക്ക് കാസര്‍കോടിനെയും ഉള്‍ പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ദയാബായി സമരം നടത്തുന്നത്.
ആരോഗ്യ സ്ഥിതി വഷളായതോടെ രണ്ട് തവണ ദയാബായിയെ പോലീസ് ബലംപ്രയോഗിച്ച് ആശുപത്രി യിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, അവര്‍ വീണ്ടും സമരത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.പ്രശ്ന പരി ഹാരം ഉണ്ടാകാതെ പിന്മാറില്ലെന്ന നിലപാടിലാണ് ദയാബായി.
കാസര്‍കോട് ജില്ലയോട് പൊതുവെ കാണിക്കുന്ന അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാ ണ് ദയാബായി അടക്കമുള്ള പ്രക്ഷോഭകരുടെ ആരോപണം. മെഡിക്കല്‍ കോളജില്‍ കിടത്തി ചികിത്സ ലഭ്യമാക്കുന്നില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒ പി മാത്രമാണ്. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടെയും കുട്ടിക ളുടെയും ആശുപത്രി യുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയി ട്ടില്ല. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. തുടങ്ങി എന്‍ ഡോസള്‍ഫാന്‍ നിരവധി പ്രശ്നങ്ങളാണ് ദുരിത ബാധിതര്‍ ഉന്നയിക്കുന്നത്.











