അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദ സംഭവം മുഖ്യമന്ത്രിയും അറിഞ്ഞിരുന്നതാ യി വ്യക്തമാക്കുന്ന പി.കെ.ശ്രീമതിയുടെ ശബ്ദരേഖ.അവരുടെ വിഷയം അവര്‍ പരിഹരിക്കട്ടേ എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും പികെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തു വരുന്നത്
തിരുവനന്തപുരം:അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ വിവാദ സംഭവം മുഖ്യമന്ത്രിയും അറി ഞ്ഞിരുന്നതായി വ്യക്തമാക്കുന്ന പി.കെ.ശ്രീമതിയുടെ ശബ്ദരേഖ പുറത്ത്. ഇക്കാര്യം പികെ ശ്രീമതി അനുപമയോട് പറയുന്ന ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. അവരുടെ വിഷയം അവര്‍ പരി ഹരിക്കട്ടേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞെന്നും പികെ ശ്രീമതി പറയുന്ന ശബ്ദരേഖയാണ് പുറത്തു വരുന്നത്.
ദത്ത് വിവാദം മാധ്യമവാര്‍ത്തയാകുന്നതിന് മുന്‍പ്, പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലാതെ വന്നപ്പോഴാണ് അനുപമ പി.കെ.ശ്രീമതയുടെ സഹായം തേടുന്നത്. സെപ്തംബര്‍ മാസത്തില്‍ നടന്ന ഫോ ണ്‍ സംഭാഷണത്തിലാണ് അനുപമയുടെ കുട്ടിയെ അനധികൃത ദത്ത് നല്‍കിയെന്ന പരാതി മുഖ്യമന്ത്രി ക്കും അറിയാമെന്ന് ശ്രീമതി വെളിപ്പെടുത്തുന്നത്.
കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളോടെല്ലാം വിഷയം സംസാരിച്ചുന്നതായി പികെ ശ്രീമതി അനുപമയോട് പറയുന്നുണ്ട്. കോടിയേരിയും എ വിജയരാഘവനും അടക്കം പ്രധാനനേ താക്കളോടെല്ലാം സംസാരിച്ച് പരാതി സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചക്ക് എടുക്കാനുള്ള ക്രമീകര ണം ചെയ്തെന്നുമാണ് ശ്രീമതി വ്യക്തമാക്കുന്നത്. പക്ഷെ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തില്ല. എന്നാല്‍, ദത്ത് വി വാദം മാധ്യമ വാര്‍ത്തയായപ്പോള്‍ ശ്രദ്ധയില്‍പെട്ടെന്നും അതോടെ അനുപമയ്ക്ക് അനു കൂല നിലപാടെടു ത്തെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.











