ശിവകുമാറിനൊപ്പം നടന്നിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പെട്ടന്ന് അദ്ദേഹത്തിന്റെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഡി കെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തക ന്റെ കൈ തട്ടിമാറ്റുകയും അയാളുടെ ചെവിട്ടത്ത് അടിക്കുകയുമായിരുന്നു
ബംഗളൂരു: തോളില്‍ കൈയിടാന്‍ ശ്രമിച്ച പാര്‍ട്ടി പ്രവര്‍ത്തനെ പരസ്യമായി കരണത്ത് അടിച്ച് കര്‍ ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. പാര്‍ട്ടിപ്രവര്‍ത്തകനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ശിവകുമാറിനൊപ്പം നടന്നിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ പെട്ട ന്ന് അദ്ദേഹത്തിന്റെ തോളില്‍ കൈയ്യിടാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയം ഡി കെ ശിവകുമാര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈ തട്ടിമാറ്റുകയും അയാളുടെ ചെവിട്ടത്ത് അടിക്കുകയുമായിരുന്നു.
മാണ്ഡ്യയില്‍ വെള്ളിയാഴ്ചയാണ് സംഭവം. മുന്‍ മന്ത്രി ജി മഡേഗൗഡയെ സന്ദര്‍ശിക്കുന്നതിന് മാ ണ്ഡ്യയില്‍ എത്തിയതായിരുന്നു ശിവകുമാര്‍. പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോകുന്നതിനിടെ സമീപത്തുണ്ടായിരുന്ന ഒരാള്‍ തോളില്‍ കൈയിടാന്‍ ശ്രമിച്ചതാണ് ശിവകുമാറിനെ പ്രകോപി പ്പിച്ചത്.
മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പകര്‍ത്തി എന്നറിഞ്ഞ ശിവകുമാര്‍ അവ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കാത്ത തിനാലാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
സംഭവത്തെ വിമര്‍ശിച്ച് ബിജെപി നേതാവ് സി ടി രവി രംഗത്തെത്തി. ബെംഗളൂരുവിലെ ഗുണ്ടയാ യ കോട്‌വാള്‍ രാമചന്ദ്രയുടെ ശിഷ്യനായ ശിവകുമാര്‍ എങ്ങനെയാണ് പാര്‍ട്ടി പ്രവര്‍ത്തകരോട് ഇ ടപെടുന്നതെന്ന് ഈ സംഭവത്തിലൂടെ വ്യക്തമാണെന്ന് രവി പറഞ്ഞു. ശിവകുമാറിന് അക്രമം കാ ണിക്കാനുള്ള അനുമതി ആരാണ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.