മനാമ: സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിലിടങ്ങളിലെ അപകടം കുറക്കുന്നതിനും ബഹ്റൈൻ പ്രതിജ്ഞാബദ്ധമാണെന്ന് നിയമകാര്യ മന്ത്രിയും താൽക്കാലിക തൊഴിൽ മന്ത്രിയുമായ യൂസിഫ് ഖലാഫ് എടുത്തുപറഞ്ഞു. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിനും അതിനായുള്ള മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള രാജ്യത്തിന്റെ ശ്രമങ്ങളെയും അദ്ദേഹം സൂചിപ്പിച്ചു.
തൊഴിൽ വികസനത്തിന്റെ ഭാഗമാണ് തൊഴിലിടങ്ങളിലെ സുരക്ഷയെന്നും “തൊഴിലിടങ്ങളിലെ സുരക്ഷയും ആരോഗ്യവും” ദിനാചരണത്തിന്റെ ഭാഗമായിറക്കിയ പ്രസ്താവനയിൽ ഖലഫ് കൂട്ടിച്ചേർത്തു. തൊഴിലിടങ്ങളിലെ തൊഴിൽപരമായ രോഗങ്ങളും അപകടങ്ങളും തടയുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം. തൊഴിലിടങ്ങളിലെ സുരക്ഷയുടെ ഭാഗമായി ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ മൂന്നുമാസത്തേക്ക് ഉച്ചസമയത്തെ തൊഴിലുകൾക്ക് രാജ്യം നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.