ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് ജോലികളില്‍ 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്ക വര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക
തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഉത്സവബത്ത പ്ര ഖ്യാപിച്ചു. 75 തൊഴില്‍ ദിനം പൂര്‍ത്തിയാക്കവര്‍ക്ക് ഉത്സവബത്ത ലഭിക്കും. ആയിരം രൂപയാണ് ഉത്സവബത്തയായി നല്‍കുക.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരുന്നു. 4000 രൂപ ബോണസ് നല്‍കുക. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉല്‍സവബത്ത നല്‍കും. എല്ലാ സ ര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഓണം അഡ്വാന്‍സായി 15000 രൂപ അനുവദിച്ചു. ഇത് അഞ്ച് തുല്യഗഡുക്ക ളായി തിരിച്ചടയ്ക്കണം. പാര്‍ട്ട് ടൈം കണ്ടിജന്റ് ഉള്‍പ്പടെയുള്ള മറ്റ് ജീവനക്കാര്‍ക്ക് അഡ്വാന്‍സായി 5000 രൂപ നല്‍കും. സര്‍വീസ് പെന്‍ഷന്‍ കാര്‍ക്ക് ആയിരം രൂപ പ്രത്യേക ഉത്സവബത്തയും അ നുവദിച്ചു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കഴിഞ്ഞതവണ ഓണത്തിന് അനുവദിച്ച അതേ നിരക്കിലാണ് ഇത്തവണയും ബോണസും ഉല്‍സവ ബത്തയും നല്‍കുന്നത്. കഴിവുള്ളവര്‍ ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കണമെന്നും ധനമന്ത്രി അഭ്യര്‍ഥിച്ചിരുന്നു.