ട്രീസ ജോസ്ഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിങ് ബിരുദമുള്ള തനിക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ട്രീസയുടെ പരാതി
കൊച്ചി : തൊഴിലില്‍ സ്ത്രീ വിവേചനത്തിനെതിരെ ഹൈക്കോടതി . ജോലിക്ക് പൂര്‍ണ യോഗ്യതയുള്ള സ്ത്രീയെ സ്ത്രീയെന്ന കാരണത്താല്‍ ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോടതി ചൂണ്ടി ക്കാട്ടി. രാത്രികാല സുരക്ഷാ പ്രശ്നത്തിന്റെ പേരില്‍ സ്ത്രീകളെ ജോലി പരിഗണനക്കുളള അവകാശം നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി.
25കാരി കൊല്ലം സ്വദേശിനി ട്രീസ ജോസ്ഫിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ്. ഫയര്‍ ആന്‍ഡ് സേഫ്റ്റി എഞ്ചിനീയറിങ് ബിരുദമുള്ള തനിക്ക് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ തസ്തികയില്‍ ജോലി നിഷേധിക്കുന്നുവെന്നായിരുന്നു ട്രീസയുടെ പരാതി. കേരള മിനറല്‍ സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് അപേക്ഷ ക്ഷണിച്ചപ്പോള്‍ തന്നെ സ്ത്രീകള്‍ അപേക്ഷിക്കേണ്ട തി ല്ലെ ന്ന് വ്യക്തമാക്കിയിരിക്കുന്നു. തുല്യ യോഗ്യതയുണ്ടായിട്ടും സ്ത്രീയായതിന്റെ പേരില്‍ അവസരം നി ഷേധിക്കുന്നുവെന്നു ഹര്‍ജിക്കാരി ചൂണ്ടികാട്ടി.
എന്നാല്‍, യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ അഭിപ്രായപ്പെട്ടു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് നിയമനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പുരുഷന്മാര്‍ മാത്രം അപേക്ഷിക്കുക എന്ന വ്യവസ്ഥ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 16ലെ ചട്ടങ്ങളുടെ ലംഘനമാണ്. 1948ലെ ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴ് മണിക്കുശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. തുല്യ യോഗ്യ ത യുണ്ടായിട്ടും സ്ത്രീയായതിന്റെ പേരില്‍ അവസരം നിഷേധിക്കുന്നുവെന്നും ഹര്‍ജിക്കാരി ചൂണ്ടികാട്ടി.എന്നാല്‍, യോഗ്യതയുണ്ടെങ്കില്‍ സ്ത്രീയാണെന്ന പേരില്‍ വിവേചനം പാടില്ലെന്ന് ജസ്റ്റിസ് അനു ശിവരാമന്‍ അഭിപ്രായപ്പെട്ടു.
ഫാക്ടറീസ് ആക്ട് പ്രകാരം സ്ത്രീകള്‍ക്ക് ഏഴ് മണിക്കുശേഷം ജോലി ചെയ്യാനാകുമായിരുന്നില്ല. സ്ത്രീക ളുടെ ജോലി സമയം നിജപ്പെടുത്തിയിരുന്നു. സ്ത്രീകളുടെ സുരക്ഷ മാനിച്ചും ചൂഷണം ഒഴിവാക്കാ നുമായിരുന്നു ഈ ചട്ടം പ്രാവര്‍ത്തികമാക്കിയിരുന്നത്. എന്നാല്‍ ലോകം മുന്നോട്ടുപോയി. നിയമനി ര്‍മാണം നടത്തിയ കാലഘട്ടത്തില്‍ ഗാര്‍ഹിക തൊഴിലുകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന സ്ത്രീകള്‍ സമൂഹത്തിലും സാമ്പത്തിക മേഖലകളിലും സുപ്രധാന പദവികളില്‍ എത്തി. സാമ്പത്തിക വിക സന മേഖലകളില്‍ സ്ത്രീകള്‍ നല്‍കുന്ന സംഭാവനകളെ ഒരു വ്യവസായത്തിനും അവഗണിക്കാന്‍ കഴിയാത്ത ഒരു ഘട്ടത്തിലേക്കാണ് സ്ത്രീകള്‍ എത്തിയിരിക്കുന്നത്. ആരോഗ്യ സംരക്ഷണം, വ്യോമയാന, വിവരസാങ്കേതികവിദ്യ ഉള്‍പ്പെടെ നിരവധി വ്യവസായങ്ങളില്‍ സ്ത്രീകള്‍ മുഴുവന്‍ സമയ ജോലിയില്‍ ഏര്‍പ്പെടുന്നു. അത്തരം ജോലിയുടെ വെല്ലുവിളികള്‍ നേരിടാന്‍ കഴിവുണ്ടെന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. തൊഴിലിടത്തില്‍ ആവശ്യമായ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴില്‍ ദാതാവിന്റെ ഉത്തരവാദിത്തമാണെന്ന കേരള സര്‍ക്കാറിന്റെ നിയമ ഭേദഗതി ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് അനു ശിവരാമന്‍ ഹര്‍ജിക്കാരിയുടെ ജോലി അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കണമെന്നും നിര്‍ദേശിച്ചു.