ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാ ന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരാഭാസങ്ങള്‍ക്ക് സര്‍ക്കാറിനെ തകര്‍ക്കാ നാകില്ലെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി
കണ്ണൂര്‍ : ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്ത ശക്തികളെ കണ്ടെത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരാഭാസങ്ങള്‍ക്ക് സര്‍ ക്കാറിനെ തകര്‍ക്കാനാകില്ലെന്നും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും പ്രതിഛായ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള തിരക്കഥയാണ് തയ്യാറാക്കിയ തെന്നും കള്ള കഥയ്ക്ക് അല്‍പ്പായുസ്സ് മാത്രമേയുള്ളുവെന്നും കോടിയേരി പറഞ്ഞു.
തുടര്‍ഭരണം ഇടത് വിരുദ്ധ ശക്തികളെ വിറളി പിടിപ്പിച്ചിരിക്കുകയാണ്.എല്‍ഡിഎഫ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനാണ് വലതുപക്ഷം ഒറ്റക്കെട്ടായി ശ്രമിക്കുന്നത്. സ്വര്‍ ണക്കടത്ത് കേസില്‍ സ്വര്‍ ണം കൊടുത്ത് വിട്ടവരെയും ഏറ്റുവാങ്ങിയവരെയും പിടികൂടിയില്ല. ബിജെപിയുമായി ബന്ധമുള്ള വരിലേക്ക് എത്തിയപ്പോഴാണ് കേന്ദ്ര ഏജന്‍സി കള്‍ അന്വേഷണം അവസാനിപ്പിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും മന്ത്രി കെ ടി ജലീലിനെതിരെയും ഉയര്‍ന്ന ആരോപണങ്ങ ള്‍ അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞു. പഴയതെല്ലാം ചീറ്റിപ്പോയപ്പോഴാണ് ഇപ്പോള്‍ പുതിയ ക ഥകളുമായി ഇറങ്ങിയിരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇതിന് പിന്നില്‍ വ്യക്തമായ ഗൂ ഢാലോചനയുണ്ട്.ഗൂഢാലോചനയ്ക്ക് പിന്നിലെ കറുത്തശക്തികളെ സര്‍ക്കാര്‍ കണ്ടെത്തണമെ ന്നും കോടിയേരി പറഞ്ഞു.
സമരാഭാസങ്ങള്‍ അതിന്റെ വഴിക്ക് നടക്കും. അതിന് മുന്നില്‍ സര്‍ക്കാര്‍ കീഴടങ്ങില്ല.തെറ്റായ പ്രച ര ണങ്ങളെയും സമരാഭാസത്തെയും ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ പാറാട് പി കെ കുഞ്ഞനന്ദന്‍ അനുസ്മരണ പൊതുയോഗത്തില്‍ സംസാരിക്കുക യായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.











