കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയസംഭവത്തില്‍ അമിക്കസ്‌ക്യൂരിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ദേശം
കൊച്ചി : കാക്കനാട് തെരുവ് നായകളെ തല്ലിക്കൊന്ന് പിക്കപ് വാനില്‍ കൊണ്ടുപോയ സംഭവത്തില്‍ തൃക്കാക്കര നഗരസഭയ്ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. സംഭവ ത്തില്‍ അമിക്കസ്‌ക്യൂരിയുടെ സാന്നിധ്യത്തില്‍ പ്രതികളുടെ മൊഴി എടുക്കണമെന്ന് കോടതി നിര്‍ ദേശിച്ചു.
കാക്കനാട് ഫ്‌ളാറ്റ് പരിസരത്തു നിന്നും മൂന്നു നായകളെ കൊന്ന് പിക്കപ്പ് വാനില്‍ കയറ്റി കൊണ്ടു പോയ സംഭവം വിവാദയാതോടെയാണ് കോടതിയുടെ ഇടപെടല്‍. ഇന്നലെയാണ് മുന്ന് നായ്ക്കളെ കൊന്ന് പിക്അപ് വാനില്‍ കയറ്റിക്കൊണ്ട് പോയത്. മാംസ വില്‍പ്പനയക്കാണോ കൊന്നു കൊണ്ട് പോയതെന്നാണ് നാട്ടുകാരുടെ സംശയം. നായക്കളെ കൊന്ന് വാനില്‍ കയറ്റിക്കൊണ്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് പൊലിസില്‍ വിവരം അറിയിച്ചത്. സംഭവം സാമൂഹിക മാധ്യമങ്ങളി ല്‍ വിവാദമായതോടെ മൃഗസ്‌നേഹികളും പൊലീസില്‍ പരാതി നല്‍കി. നായയെ കൊന്ന് കൊണ്ടു പോയ വാഹന ഉടമയെ അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു.
അതേസമയം വാഹന ഉടമയെ ചോദ്യം ചെയ്തില്‍ നിന്ന് നായ്ക്കളെ കൊന്നത് മാംസവില്‍പ്പനക്കല്ലെ ന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ ഇന്‍ഫോപാര്‍ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തൃക്കാക്കര മുന്‍സിപ്പാലിറ്റി യുടെ നിര്‍ദ്ദേശപ്രകാരമാണ് നായയെ കൊന്നതെന്നാണ് പരാ തിക്കാരായ മൃഗസ്‌നേഹികളുടെ ആരോപണം. കൂടുതല്‍ നായകളെ കൊന്നിട്ടുണ്ടോയെന്നാണ് സംശയം. അതുകൊണ്ട് സമഗ്ര അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നായക ളെ കോല്ലാന്‍ നഗരസഭ ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നാണ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജത തങ്കപ്പന്‍ പറഞ്ഞു.