മകളേയും സഹപാഠികലേയും മദ്രസയിലേക്ക് പോകുമ്പോള്‍ തെരുവ്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്ന തിനായി തോക്കെടുത്ത് കൂടെ പോയ പിതാവിനെതിരെ പൊലീ സ് കേസ്. കാസര്‍കോട് പപള്ളിക്കര പ ഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് കേസെടുത്തത്
കാസര്‍കോട് : മകളേയും സഹപാഠികലേയും മദ്രസയിലേക്ക് പോകുമ്പോള്‍ തെരുവ്നായ്ക്കളില്‍ നിന്നും സംരക്ഷിക്കുന്നതിനായി തോക്കെടുത്ത് കൂടെ പോയ പിതാവിനെതിരെ പൊലീസ് കേസ്. കാസര്‍കോട് പപള്ളിക്കര പഞ്ചായത്തിലെ ബേക്കല്‍ ഹദ്ദാഡ് നഗര്‍ സ്വദേശി സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 പ്രകാരം ല ഹള ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേ ക്കല്‍ പൊലീസ് സമീറിനെതിരെ കേസെടുത്തത്.
തോക്കെടുത്തു കുട്ടികള്‍ക്ക് മുന്നില്‍ സമീര്‍ നടക്കുന്ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.വ്യാഴാഴ്ച രാവിലെയാണ് സമീര്‍ എയര്‍ ഗണ്ണുമായി കുട്ടികള്‍ക്ക് സംരക്ഷണ മൊരുക്കി മുന്നില്‍ നടന്നത്. ഇതിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തന്റെ മകള്‍ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാന്‍ മടിച്ചപ്പോഴാണ് താന്‍ എയര്‍ഗണ്ണുമായി കുട്ടി കള്‍ക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീര്‍ പ്രതികരിച്ചത്. ഇയാളുടെ മകനാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. എയര്‍ഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നും സമീര്‍ വ്യക്തമാക്കിയിരുന്നു.












