2016 ജനുവരി മുതല്‍ 2021 ജൂലായ് വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേര്‍ക്കാണ്. ഇ തില്‍ നായയുടെ കടിയേറ്റവര്‍ 8,09,629 പേരാണ്. ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാ ശ നിയമപ്ര കാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുള്ളത്
കൊച്ചി: തെരുവ് നായ്ക്കളുടെ കടിയേറ്റ് ജീവന്‍ പൊലിഞ്ഞവരില്‍ ഒരാളുടെ കുടുംബത്തിന് പോലും നഷ്ടപരിഹാരം ലഭിച്ചില്ല. നായ്ക്കളുടെ ആക്രമണത്തെ തുടര്‍ന്നു ഗുരുതര പരിക്കും പേവിഷ ബാധ യും മൂലം സംസ്ഥാനത്ത് അഞ്ചു വര്‍ഷത്തിനിടെ 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് ആരോഗ്യവ കുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കാലയളവില്‍ എട്ടു ലക്ഷത്തിലേറെ പേര്‍ക്ക് നായ്ക്കളു ടെ കടിയേറ്റു.
അഞ്ചു കൊല്ലത്തിനിടെ 40-ലേറെപ്പേര്‍ പട്ടകടിയെത്തുടര്‍ന്ന് മരിച്ചുവെങ്കിലും ആരോഗ്യ വകുപ്പി ന്റെ ഭാഗത്തുനിന്ന് ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്ന് കാക്കനാ ട് സ്വദേശി രാജു വാഴക്കാലയ്ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറു പടിയില്‍ പറയുന്നു.
2016 ജനുവരി മുതല്‍ 2021 ജൂലായ് വരെ മൃഗങ്ങളുടെ കടിയേറ്റത് 16,95,664 പേര്‍ക്കാണ്. ഇതില്‍ നാ യയുടെ കടിയേറ്റവര്‍ 8,09,629 പേരാണ്. കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ആരോഗ്യ വകുപ്പില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുള്ളത്.
ജീവന്‍ പൊലിഞ്ഞ 42 പേരില്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒന്‍പതു പേരുണ്ട്. തിരുവനന്തപു രത്ത് അഞ്ചു പേരും എറണാകുളം, മലപ്പുറം, കൊല്ലം ജില്ലകളില്‍ നാലുപേര്‍ വീതവും തൃശ്ശൂര്‍, വയ നാട്, കണ്ണൂര്‍ ജില്ലകളില്‍ മൂന്നുപേര്‍ വീതവും മരിച്ചു. പത്തനംതിട്ടയിലും ഇടുക്കിയിലും പാ ലക്കാ ട്ടും രണ്ടുപേര്‍ വീതവും ആലപ്പുഴയില്‍ ഒരാളുമാണ് മരിച്ചത്.
തിരുവനന്തപുരം ജില്ലയിലാണ് ശ്വാനന്‍മാരുടെ വിളയാട്ടം കൂടുതല്‍. ഇവിടെ മാത്രം 1,46,528 പേര്‍ ക്ക് പട്ടിയുടെ കടിയേറ്റു.പാലക്കാട് ജില്ലയില്‍ 1,12,197 പേര്‍ക്ക് കടിയേറ്റു. 76,300 പേരെ പട്ടികടിച്ച എറ ണാകുളം മൂന്നാമതുണ്ട്. 21,269 പേര്‍ക്ക് കടിയേറ്റ വയനാട് ജില്ലയിലാണ് കുറവ്.











