കേരളത്തില്‍ ബൂത്ത് തലം മുതല്‍ തെരഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും കെ. മുരളീധരന്‍ പറഞ്ഞു. തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴിയില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ബാധ്യതയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം : തെരഞ്ഞെടുപ്പിന്റെ പേരില്‍ സംഘടനാ തെരഞ്ഞെടുപ്പ് മാറ്റില്ലെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് കെ. മുരളീധരന്‍ എം.പി. കേരളത്തില്‍ ബൂത്ത് തലം മുതല്‍ തെ രഞ്ഞെടുപ്പ് നടത്തി തെരഞ്ഞെടുപ്പെട്ട അധ്യക്ഷനാണ് ഇനി വരേണ്ടതെന്നും കെ. മുരളീധരന്‍ പറഞ്ഞു. തെരുവില്‍ അടി നടക്കുമെന്ന് കരുതി സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ കഴി യില്ല. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും ബാധ്യതയാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് പുനസംഘടന അനിവാര്യ മാണെന്ന കണ്ണൂര്‍ എം.പി കെ. സുധാകരന്റെ പ്രസ്താവനയെ മുരളീധരന്‍ പിന്തുണച്ചു. പുനഃസം ഘടന എന്ന സുധാകരന്റെ ആവശ്യത്തോട് യോജിക്കുന്നു എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ആലോചിക്കേണ്ട കാര്യമാണിതെന്നും മുരളീധരന്‍ വ്യക്തമാക്കി. പ്രവര്‍ത്തിക്കാത്ത നേതാ ക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിന് ബാധ്യതയാണെന്ന കെ. സുധാകരന്റെ പ്രസ്താവന യോടും മുരളീധരന്‍ അനുകൂലിച്ചു.
കഴിവില്ലാത്ത സംസ്ഥാന, ജില്ലാ നേതാക്കളെയും ആശ്രിതരെയും മാറ്റണമെന്നും സംസ്ഥാന തലത്തില്‍ മാത്രമല്ല ദേശീയ നേതൃത്വത്തിലും അഴിച്ചുപണി ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സുധാകരനനെ പിന്തുണച്ച് മുരളീധരന്‍ രംഗത്തെ ത്തിയത്.പോസ്റ്റര്‍ വില്‍ക്കുന്നതും പുഴയില്‍ ഒഴുക്കുന്നതും വട്ടിയൂര്‍ക്കാവിലെ സ്ഥിരം പരിപാടി യാണ്. ആക്രിക്കടയില്‍ പോസ്റ്റര്‍ കൊടുത്തത് കൊണ്ടാണ് ഇപ്പോള്‍ കണ്ടുപിടിച്ചത്. കഴിഞ്ഞ തവണ തന്റെ പോസ്റ്റര്‍ കരമന ആറ്റില്‍ ഒഴുക്കുകയാണ് ചെയ്തതെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.











