സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമ തല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രി ജി സുധാകരന്‍ വീഴ്ച വരുത്തിയെന്നാണ് ആക്ഷേപം.
തിരുവനന്തപുരം : അമ്പലപ്പുഴ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചയില്‍ ജി സുധാകരനെതിരെ പാര്‍ട്ടിതല അന്വേഷണം പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റ് അം ഗം കെ ജെ തോമസും എളമരം കരീമും അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ചുമതല. തെര ഞ്ഞെടുപ്പ് പ്രചാരണത്തില്‍ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മന്ത്രി ജി സുധാകരന്‍ വീ ഴ്ച വരുത്തിയെന്നാണ് ആക്ഷേപം. സിപിഎം സംസ്ഥാന സമിതിയില്‍ ജി സുധാകരനെതിരെ വിമര്‍ ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കുന്നത്.
അമ്പലപ്പുഴയിലെ പ്രചാരണത്തില്‍ വീഴ്ച സംഭവിച്ചതായി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റും വില യിരുത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ പാല, കല്‍പ്പറ്റ മണ്ഡലങ്ങളിലെ തോല്‍വി ജില്ലാ കമ്മിറ്റികള്‍ പരിശോധിക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.
അമ്പലപ്പുഴയിലെ പ്രചാരണത്തിന് സ്ഥലം മുന്‍ എംഎല്‍എയും മുന്‍ മന്ത്രിയുമായ ജി സുധാകര നില്‍ നിന്നും വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന് സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാം ആണ് പരാതി ഉന്നയിച്ചത്. ചില കേന്ദ്രങ്ങളില്‍ നിന്ന് താന്‍ എസ്ഡിപിഐ ആണെന്ന പ്രചാരണവും ഉണ്ടായെ ന്നും സലാം പരാതിപ്പെട്ടു. ഇത്തരത്തില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സുധാകരനെതിരെ വിമ ര്‍ശനം ഉയര്‍ന്നിരുന്നു. ജില്ലാ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് കൈമാറുകയും ചെ യ്തിരുന്നു. തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലും, സംസ്ഥാന കമ്മിറ്റി യോഗത്തിലും ജി സുധാകരന്‍ പങ്കെടുത്തില്ല.