തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം പുരോഗമിക്കുന്നതിനിടെ സംഘര്‍മുണ്ടായതിനെ ഗൗരവമായാണ് കാണുന്നതെന്ന് പൊലിസ്
തിരുവനന്തപുരം : തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്റ. സംഘര്‍ഷ സംഭവങ്ങളെ പോലീസ് ഗൗരവമായി കാണുന്നു. പ്രശ്നബാധിത മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും.
കാട്ടായിക്കോണത്തെ സംഭവത്തെത്തുടര്‍ന്ന് എസ്.പി സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഡി.ജി.പി അറിയിച്ചു. അക്രമികളെ വെച്ചുപൊറുപ്പിക്കില്ല. നിതാന്ത ജാഗ്രതയിലാണ് പൊലിസ്.
തെരഞ്ഞെടുപ്പ് സമാധാനപൂര്‍വം പുരോഗമിക്കുന്നതിനിടെ സംഘര്‍മുണ്ടായതിനെ പൊലിസ് ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് കോട്ടണ്‍ ഹില്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി മടങ്ങുകയായിരുന്നു ലോകനാഥ് ബെഹ്റ.












