ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് വൈറസ് ബാധ യുണ്ടായത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. ഈ രണ്ട് ബാച്ചിലെ മുഴുവ ന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെ ട്ടിട്ടുണ്ട്
തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളജിലെ 30 എം ബി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് സ്ഥി രീകരിച്ചു. ആശുപത്രിയില്‍ ഡ്യൂട്ടി ചെയ്തിരു ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് ബാധിച്ചി രിക്കുന്ന ത് എന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരു ന്ന വിദ്യാര്‍ത്ഥികള്‍ രോഗികളുമായും കൂട്ടിരിപ്പുകാരുമായും സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടാവുമെ ന്ന താണ് ആശങ്ക പരത്തുന്നത്. രണ്ട് ബാച്ചുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. രണ്ട് ബാച്ചിലെയും മുഴുവന്‍ വിദ്യാര്‍ത്ഥികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യ പ്പെട്ടിട്ടുണ്ട്.
അതിനിടെ, കോളജ് കാമ്പസിലുള്ള ഇന്ത്യന്‍ കോഫി ഹൗസിലെ 13 ജീവനക്കാര്‍ക്കും കോവിഡ് സ്ഥി രീകരിച്ചിട്ടുണ്ട്. കോഫീ ഹൗസ് ജീവനക്കാരി ല്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണ് മുഴുവന്‍ പേര്‍ക്കും പരിശോധന നടത്തിയതും രോഗവ്യാപനം സ്ഥിരീകരിച്ചതും.