കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു. തൃശൂര്‍ പൂരമടക്കം കേരളത്തിലെ ഉല്‍സവ പറമ്പുകളിലെ നിറസാനിധ്യമായിരുന്നു കുട്ടിശങ്കരന്‍. ഒന്നര വര്‍ഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു
തൃശൂര്‍: കൊമ്പന്‍ തിരുവമ്പാടി കുട്ടിശങ്കരന്‍ ചരിഞ്ഞു. തൃശൂര്‍ പൂര മടക്കം കേരളത്തിലെ ഉല്‍സവ പറമ്പുകളിലെ നിറസാനിധ്യമായിരു ന്നു കുട്ടിശങ്കരന്‍. ഒന്നര വര്‍ഷം മുമ്പ് വനംവകുപ്പിന് കൈമാറിയിട്ടും കൊണ്ട് പോവാതെ തൃശൂരില്‍ തന്നെ നിറുത്തിയിരിക്കുകയായിരുന്നു. ആനപ്രേമിയായ ഡേവീസിന്റെ ഉടമസ്ഥതയിലായിരുന്നു കുട്ടിശങ്കരന്‍.
ഡേവീസിന്റെ മരണശേഷം അദേഹത്തിന്റെ ഭാര്യ ഓമനയുടെ പേരി ലേക്ക് മാറ്റിയിരുന്നു. കൊമ്പനെ ഏറ്റെടുക്കാന്‍ ട്രസ്റ്റുകളും ചില ക്ഷേത്ര ങ്ങളും തയാറായിരുന്നെങ്കിലും പരിപാലിക്കാനും കൈമാറാനും നിയ മം അനുവദിക്കുന്നില്ല. അതോടെയാണ് 68 വയസ്സായ ആനയെ വനം വകുപ്പിനു നല്‍കാന്‍ ഡേവിസിന്റെ കുടുംബം തീരുമാനിച്ചത്.
യുപിയില്‍നിന്നു 1979ലാണു കുട്ടിശങ്കരന്‍ കേരളത്തിലെത്തിയത്. 1987ല്‍ ഡേവിസ് സ്വന്തമാക്കി. വനം വകുപ്പിനു സമ്മാനിച്ച ശേഷവും കുട്ടിശങ്കരനെ പോറ്റിയിരുന്നത് പഴ യ ഉടമ തന്നെയായിരുന്നു. പ്രതിമാ സം 50,000 രൂപ ചെലവിട്ടാണ് ആനയെ പരിപാലിച്ചിരുന്നത്. കൊവി ഡ് ഇടവേളക്ക് ശേഷം തൃശൂര്‍ പൂരം കെങ്കേമമായി ആഘോഷിക്കാനിരിക്കെയുണ്ടായ കുട്ടിശങ്കരന്റെ വി യോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് തിരുവമ്പാടിയും ആനപ്രേമികളും.