ആനപാപ്പാന്‍മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുക, രോഗലക്ഷണമുളള പാപ്പാന്‍മാര്‍ക്ക് മാത്രം പരിശോധന നടത്തുക, ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍
തൃശൂര്‍ : പൂരം നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിളിച്ച യോഗത്തില്‍ അന്തിമ തീരു മാനമായില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വ ത്തില്‍ യോഗം ചേര്‍ന്ന ശേഷമായിരിക്കും വിഷയ ത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. സംസ്ഥാനത്ത് കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹച ര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. പൂരം അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിക്കു ന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിന്റ പ്രധാന ആരോപണം.
ആന പാപ്പാന്‍മാരുടെ ആര്‍.ടി.പി.സി.ആര്‍. പരിശോധന ഒഴിവാക്കണമെന്ന് ദേവസ്വങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും അനുമതി നല്‍കണമെന്നും ആവശ്യം ഉയര്‍ന്നു. നാളത്തെ യോഗത്തില്‍ തീരുമാനം അറിയിക്കാമെന്ന് കലക്ടര്‍ അറിയിച്ചു. ഇന്നത്തെ യോഗത്തില്‍ ചീഫ് സെക്രട്ടറി പങ്കെടുത്തിരുന്നില്ല. പുതിയ നിയമങ്ങള്‍ അടിച്ചേല്‍പിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു.
ആനപാപ്പാന്‍മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കുക, രോഗലക്ഷണമുളള പാപ്പാന്‍മാര്‍ക്ക് മാത്രം പരിശോധന നടത്തുക, ഒറ്റ ഡോസ് വാക്സീന്‍ എടുത്തവര്‍ക്കും പ്രവേശനം നല്‍കുക എന്നീ ആവശ്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. നാളെ രാവിലെ പത്തരയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ഈ ആവശ്യങ്ങള്‍ അവതരി പ്പി ക്കുമെന്ന് കലക്ടര്‍ അറിയിച്ചു.











