തൃശൂര്‍ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാല്‍ സത്യഗ്രഹ സമരം തുടങ്ങി
തൃശൂര്‍ : തൃശൂര്‍ പൂരം നടത്തുമെന്ന് രേഖാമൂലം ഉറപ്പ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ നിയോജമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാല്‍ സത്യഗ്രഹം തുടങ്ങി. പൂരത്തിന് തടസ്സം നില്‍ക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിലയ്ക്ക് നിര്‍ത്താന്‍ ഉത്തരവാദിത്തമുള്ള മന്ത്രിക്ക് കഴിയണമെന്നും മുഖ്യമന്ത്രിയോ ജില്ലയില്‍ നിന്നുള്ള മന്ത്രിമാരോ ഒരു ഇടപെടലും നടത്തു ന്നില്ലെന്ന് ആരോപിച്ചാണ് പത്മജയുടെ സമരം. നിയന്ത്രണങ്ങളില്ലാതെ പൂരം പ്രദര്‍ശനം നടത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുവെങ്കിലും ഇക്കാര്യത്തില്‍ രേഖാമൂലം ഉറപ്പ് വേണമെന്നാണ് പത്മജയുടെ ആവശ്യം.
കക്ഷി രാഷ്ട്രീയത്തിനും ജാതിഭേദങ്ങള്‍ക്കുമതീതമായി തൃശൂരിന്റെ പൈതൃകവും പാരമ്പര്യവുമാണ് തൃശൂര്‍ പൂരം. ഒരു ഭാഗത്ത് പൂരം ചടങ്ങുക ളോടെ നടക്കുമെന്ന് പറയുകയും മറുഭാഗത്ത് ഓരോ കാരണങ്ങള്‍ പറഞ്ഞ് പൂരം തടസപ്പെടുത്താനും ശ്രമിക്കുകയാണ്. സര്‍ക്കാരിന്റെ ഇരട്ടത്താ പ്പാണ് ഇതിന് പിന്നിലെന്നും പത്മജ ആരോപിച്ചു.
എന്നാല്‍ പത്മജയുടേത് സത്യാഗ്രഹമല്ല, അത്യാഗ്രഹമാണെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ പ്രതികരിച്ചു. പത്മജയുടെ സത്യാഗ്രഹം തെരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണ്. തൃശൂര്‍ പൂരം നടത്താന്‍ പുറത്ത് നിന്നുള്ള ആളുകള്‍ സത്യാഗ്രഹം നടത്തേണ്ട കാര്യമില്ലെന്നും പൂര്‍വ്വാധികം ഭംഗിയോടെ പൂരം നടത്തുമെന്നും മന്ത്രി പറഞ്ഞു.