വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണ സംഘവും ഇതോടെ ബിജെപിയുടെ കൈയിലെത്തി. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി സം സ്ഥാന പ്ര സിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം വിതരണം ചെയ്തു.
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. വര്‍ഷങ്ങളാ യി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘവും ഇതോടെ ബിജെപിയുടെ കൈയിലെത്തി. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബിജെപി സംസ്ഥാന പ്ര സിഡന്റ് കെ സുരേന്ദ്രന്‍ അംഗത്വം വിതരണം ചെയ്തു.
സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും എ.ഐവൈഎഫ് മുന്‍ സംസ്ഥാന കമ്മിറ്റി അംഗവുമായ സുനി ല്‍കുമാറും സുരേന്ദ്രനില്‍നിന്ന് ബിജെപി അംഗത്വം സ്വീകരിച്ചവരി ലുണ്ട്.യുഡിഎഫ് തൃശൂര്‍ നിയ ജ ക മണ്ഡലം ചെയര്‍മാനും കെ. കരുണാകരന്റെ പേഴ്സനല്‍ സെക്രട്ടറിയുമായിരുന്ന ഒബിസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ട റി വി ആര്‍ മോഹനന്‍, ഐ ഗ്രൂപ് നേതാവും ഐഎന്‍ടിയുസി ജില്ല ജനറല്‍ സെക്രട്ടറിയുമായ അനില്‍ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിസിസി അംഗവുമാ യ സജിത ബാബുരാജ്, ഒബിസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹക രണസംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടിഎം നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐഎന്‍ടിയുസി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണസംഘം ഡയറക്ടറുമായ സുരേ ഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ ഗ്രസ് ഭാരവാഹിയു മായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണസംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ എന്നിവരാണ് ബി.ജപിയില്‍ ചേര്‍ന്നത്.











