ലോട്ടറി വില്‍പ്പനക്കാരന്‍ പ്രസന്നനും ഫര്‍ണിച്ചര്‍ കടയുടമ സുധീറും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.സാമ്പത്തിക പ്രശ്നമാണ് പ്രസന്ന നെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രസന്നന്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു
കൊച്ചി: തൃപ്പുണിത്തുറ മരടില്‍ ഫര്‍ണിച്ചര്‍ കടയക്ക് തീപിടിച്ച് ഒരാള്‍ മരിച്ച സംഭവം ആത്മഹത്യയാണെ ന്ന് പൊലിസ്. മരട് സ്വദേശിയായ 43കാരന്‍ പ്രസന്നാണ് ആത്മഹ ത്യ ചെയ്തത്. പ്രസന്നനും ഫര്‍ണിച്ചര്‍ കട യുടമ സുധീറും തമ്മില്‍ സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.സാമ്പത്തിക പ്രശ്നമാണ് പ്രസന്നനെ ആത്മ ഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രസന്നന്‍ പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
കടയോട് ചേര്‍ന്ന വീട്ടിലാണ് ഉടമയും കുടുബവും താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ ഫര്‍ണിച്ചര്‍ കട യും മുകളിലെ നിലയിലാണ് സുധീറും കുടുംബവും താമസിക്കു ന്നത്. രാവിലെ തീയും പുകയും ഉയരു ന്നത് കണ്ടാണ് സുധീറിന്റെ കുടുംബം എഴുന്നേറ്റത്. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടലി ലാണ് സുനീറിന്റെ കുടുംബ ത്തെ രക്ഷിക്കാന്‍ കഴിഞ്ഞത്. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ബാത്ത്റൂമില്‍ കയറിയ കുടുംബത്തെ ഫയര്‍ഫോഴ്സ് എത്തി രണ്ടാം നിലയില്‍ നിന്ന് വെന്റിലേറ്റര്‍ തകര്‍ത്താണ് പുറ ത്തെത്തിച്ചത്. ഒരു മണിക്കൂര്‍ നിണ്ട ശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്സ് തീയണച്ചത്.
സുധീര്‍ ഒരു ലക്ഷം രൂപ ലോട്ടറിവില്‍പ്പക്കാരനായ പ്രസന്നനില്‍ നിന്ന് പല തവണയായി വാങ്ങിയിരുന്നു. പണം തിരിച്ചു ചോദിച്ചു പ്രസന്നന്‍ പല തവണ സുധീറിനെ സമീപിച്ചിരുന്നു.സാമ്പത്തിക ബുദ്ധിമുട്ടിലാ ണെന്നും പണം തിരിച്ചു വേണമെന്നും ആവശ്യപ്പെട്ട് കടയിലെത്തിയ പ്രസന്നന്‍ സുധീറുമായി കഴിഞ്ഞ ദിവസം വാക്ക് തര്‍ക്കമുണ്ടായി.നാട്ടുകാരുടെ മധ്യസ്ഥതയിലാണ് പ്രസന്നന്‍ തിരിച്ചു പോയത്.
എന്ന് ഇന്ന് രാവിലെ ഇയാള്‍ പെട്രോള്‍ ഉള്ള ക്യാനുമായി കടയ്ക്കുള്ളിലേക്ക് പ്രവേശിച്ചതായി വിവരം ലഭിച്ച തായും പൊലീസ് പറഞ്ഞു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാന ത്തില്‍ ഇത് ഒരു ആത്മഹത്യയാണെന്ന് പൊലീസ് പറഞ്ഞു. പണം തിരിച്ചു കിട്ടാത്ത മനോവിഷമത്തിലായിരിക്കാം കടക്ക് തീയിട്ട് ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസ് കരുതുന്നത്. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.