പാലക്കാട് : തൃത്താലയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗവുമായി നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ബി രാജേഷ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരി ഹൈദ്രോസ് പൊട്ടേങ്ങലിനു മുമ്പിലാണ് പത്രിക സമര്‍പ്പിച്ചത്. എല്‍ഡിഎഫ് നിയോജക മണ്ഡലം സെക്രട്ടറി പി എന്‍ മോഹനന്‍, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍ എന്നിവരോടൊപ്പമാണ് പത്രിക സമര്‍പ്പിക്കാനെത്തിയത്.
നവോത്ഥാന നായകന്‍ വി ടി ഭട്ടതിരിപ്പാടിന്റെ കുടുംബാംഗങ്ങളാണ് രാജേഷിന് കെട്ടിവെക്കാനുള്ള തുക കൈമാറിയത്. ഭട്ടതിരിപ്പാടിന്റെ കൊച്ചുമക്കള്‍ വി ടി ഗൗരിയും വി ടി ഗൗതമും ചേര്‍ന്നാണ് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ എംബി രാജേഷിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക കൈമാറിയത്.











