തൃക്കാക്കര നഗരസഭയിലെ കൂട്ടത്തല്ലില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍.സിപിഐ കൗ ണ്‍സിലര്‍ എംജെ ഡിക്സണ്‍,കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി വിജു എന്നിവരാണ് അറ സ്റ്റി ലായത്. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്സണ്‍ അറസ്റ്റിലായത്
കൊച്ചി:തൃക്കാക്കര നഗരസഭയിലെ കൂട്ടത്തല്ലില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍.സിപിഐ കൗ ണ്‍സിലര്‍ എംജെ ഡിക്സണ്‍,കോണ്‍ഗ്രസ് കൗണ്‍സിലര്‍ സിസി വിജു എന്നിവരാണ് അറസ്റ്റിലായത്. നഗരസഭാ അധ്യക്ഷ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്സണ്‍ അറസ്റ്റിലായത്. പ്രതിപക്ഷ വനിത കൗണ്‍സിലര്‍മാരുടെ പരിതിയില്‍ ഭരണ പക്ഷത്തെ സിസി വിജുവിനെ പൊലിസ് വീട്ടിലെത്തി കസ്റ്റ ഡിയിലെടുക്കുകയായിരുന്നു.
അജിത തങ്കപ്പനും ഇടത് കൗണ്‍സിലര്‍മാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു.സ്ത്രീത്വത്തെ അപ മാനിച്ചു എന്നതടക്കമുള്ള വകുപ്പുകളാണ് അറസ്റ്റിലായ കൗണ്‍സിലര്‍മാര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ നടന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടിയത്. ചെയര്‍പേഴ്സന്റെ മുറിയുടെ പൂട്ട് നന്നാക്കാന്‍ ചെലവായ തുകയെ സംബന്ധിച്ച തര്‍ക്കമാണ് കൗണ്‍സി ല്‍ യോഗത്തില്‍ കൂട്ടത്തല്ലിന് വഴിയൊരുക്കിയത്.
പണക്കിഴി വിവാദകാലത്തു കുത്തിപ്പൊളിച്ച നഗരസ ഭാധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാ ക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.ക്യാബിനിലെ ഡോര്‍ ലോക്ക്, ഗ്ലാസ്സ് അടക്കമുള്ള ഭാഗങ്ങള്‍ അറ്റകുറ്റപണി ചെയ്ത വകയില്‍ 8,000 രൂപയുടെ ബില്ല് അംഗീകരി ക്കുന്ന അജണ്ട പ്രതിപക്ഷം എതിര്‍ത്തു. വിഡിയോ ദൃശ്യം കൈവശമുണ്ടെന്നും കുത്തിപ്പൊളിച്ചവരില്‍ നിന്നു പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതി പക്ഷത്തിന് പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി.ലീഗ് അംഗങ്ങളും പ്രതിപക്ഷത്തെ പിന്തുണച്ചു.ഇതിനിടെ അജണ്ട പാസാക്കിയെന്ന് അധ്യക്ഷ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം അധ്യക്ഷ വേദിക്കു നേരെ പാഞ്ഞടുത്തു.ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷവും വേദിക്കരികിലെത്തി.
കൂട്ടയടിയിലും മല്‍പ്പിടുത്തത്തിലും അജിത തങ്കപ്പന്‍ ഉള്‍പ്പെടെ ആറ് കൗണ്‍സിലര്‍മാരെ വിവിധ ആശു പത്രികളില്‍ പ്രവേശിപ്പിച്ചു. അജിത തങ്കപ്പന്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിന്‍, പ്രതിപക്ഷത്തുള്ള ഉഷ പ്രവീണ്‍, അജുന ഹാഷിം, സുമ മോഹന്‍ എന്നിവരെയാണ് ആശുപ ത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ ഇരുകൂട്ടരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു.












