തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍ സ്‌പെക്ടര്‍ പി ആര്‍ സുനു ഡ്യൂട്ടിക്കെത്തി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനി ലാണ് ചാര്‍ജെടുത്തത്. ഇന്ന് രാവിലെയാണ് സുനു സ്റ്റേഷനില്‍ എത്തിയത്
കോഴിക്കോട് : തൃക്കാക്കര കൂട്ടബലാത്സംഗക്കേസ് പ്രതിയായ കോഴിക്കോട് കോസ്റ്റല്‍ പൊലീസ് ഇന്‍ സ്‌പെക്ടര്‍ പി ആര്‍ സുനു ഡ്യൂട്ടിക്കെത്തി. കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ സ്റ്റേഷനിലാണ് ചാര്‍ജെ ടുത്തത്. ഇന്ന് രാവിലെയാണ് സുനു സ്റ്റേഷനില്‍ എത്തിയത്.
പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയില്‍ എ ടുത്തിരുന്നു. എന്നാല്‍ തെളിവ് ലഭിക്കാതെ വന്നതോടെ വിട്ടയക്കുകയായി രുന്നു. വീട്ടില്‍ വെച്ച് സു നു അടക്കമുള്ള സംഘം പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിലാണ് നടപടി. കേസിലെ മൂന്നാം പ്ര തിയാണ് സിഐ സുനു. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. ഒരു കേസില്‍ പെട്ട് ഭര്‍ത്താവ് ജയിലില്‍ കഴിയുന്നത് മുതലെടുത്തായിരുന്നു പീഡനമെന്നാണ് വീട്ടമ്മ പരാതിയില്‍ പറയുന്നത്. തൃക്കാക്കരയിലെ വീട്ടിലും കടവന്ത്രയില്‍ വെച്ചും പീഡനത്തിനിരയാക്കി. ഭീഷണിപ്പെടു ത്തിയായിരുന്നു പീഡനമെന്നും വീട്ടമ്മ പരാതിയില്‍ ആരോപിച്ചിരുന്നത്.
എന്നാല്‍ കേസില്‍ താന്‍ നിരപരാധിയാണെന്നാണ് സുനുവിന്റെ വാദം. കെട്ടിച്ചമച്ച കേസില്‍ ജീവി തം തകര്‍ന്നെന്നും കുടുംബമടക്കം ആത്മഹത്യചെയ്യുകയേ വഴിയുള്ളു എന്നും കാണിച്ച് മുതില്‍ ഉദ്യോഗസ്ഥര്‍ക്ക് സുനു അയച്ച ശബ്ദ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചില ഉന്നത ഉദ്യോഗസ്ഥരാണ് വേട്ടയാടുന്നതെന്നും സന്ദേശത്തില്‍ പറയുന്നു.