കോഴിക്കോട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനു ഉള്‍പ്പെട്ട കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ പത്തായി.സുനു ഉള്‍പ്പെടെ അ ഞ്ചുപേരും തിരിച്ചറിയാത്ത അഞ്ചുപേരെയും പ്രതികളാക്കി തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കൊച്ചി: കോഴിക്കോട് കോസ്റ്റല്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി ആര്‍ സുനു ഉള്‍പ്പെട്ട കൂട്ടബലാത്സംഗ കേസില്‍ പ്രതികള്‍ പത്തായി.സുനു ഉള്‍ പ്പെടെ അഞ്ചുപേരും തിരിച്ചറി യാത്ത അഞ്ചുപേരെയും പ്രതികളാക്കി തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
രണ്ടു ദിവസമായി പൊലീസിന്റെ കസ്റ്റഡിയിലുള്ള സുനുവിനെ ഇന്നും ചോദ്യം ചെയ്തെങ്കിലും അറ സ്റ്റ് രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പരാതിയില്‍ പറയുന്ന കാര്യങ്ങളുമായി അദ്ദേഹത്തെ ബന്ധിപ്പി ക്കുന്ന തെളിവുകളൊന്നും ലഭിക്കാത്തതാണ് പൊലീസിനെ വലയ്ക്കുന്നത്. സാഹചര്യ തെളിവുകള്‍ പോലും ലഭിക്കാതെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന 22കാരിയാണ് പരാതിക്കാരി. തൊഴില്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഭര്‍ത്താവിനെ രക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോസ്റ്റല്‍ പൊലീസ് സി ഐ ഉള്‍പ്പെടെ കൂട്ടബലാത്സംഗം നടത്തിയെന്നാണ് പരാതി. പരാതിക്കാരിയുടെ വീ ട്ടുജോലിക്കാരി വിജയലക്ഷ്മി, തൃക്കാക്കര സ്വദേശി രാജീവ്, ദേവസ്വം ജീവനക്കാരനായ അഭിലാഷ്, ഭര്‍ത്താവിന്റെ സുഹൃത്ത് ശശി, കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ദിവസം വനിതാ പൊലീസ് മൊഴിയെടുത്തപ്പോഴാണ് മറ്റു മൂന്നു പേരെക്കുറിച്ചും പറഞ്ഞത്. ഇവരുടെ പേരുവിവരങ്ങള്‍ യുവതിക്ക് അറിയില്ല. മൊഴിയുടെ അടി സ്ഥാനത്തില്‍ പത്തു പേരെ പ്രതി ചേര്‍ത്ത് കേസെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ മെയ് മാസത്തിനും ആഗസ്തിനും ഇടയിലാണ് പീഡനങ്ങള്‍ നടന്നത്. യുവതി താമസിക്കുന്ന വാടകവീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ വച്ചാണ് കൂട്ടബലാത്സംഗം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനെ കേസില്‍ നിന്ന് രക്ഷിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. വീട്ടു വേലക്കാരിയാണ് പീഡിപ്പിച്ചവരെ വീട്ടിലെത്തിച്ചതെന്നും പരാതിയില്‍ പറയുന്നു.
പരാതിയില്‍ പീഡനം നടന്ന ദിവസവും സമയവും കൃത്യമായി പറയുന്നില്ല. മൊഴിയെടുത്തപ്പോഴും ഇത് വ്യക്തമാക്കാന്‍ യുവതിക്ക് കഴിയാത്തത് പൊലീസിനെ വലയ്ക്കുന്നുണ്ട്. സുനു ഉള്‍പ്പെടെ അഞ്ചു പ്രതികളെയും ചോദ്യം ചെയ്തെങ്കിലും എല്ലാവരും ആരോപണം നിഷേധിച്ചു. ഇവരെ പരാതിയുമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന ഒരു തെളിവും ലഭിച്ചിട്ടുമില്ല. ചോദ്യം ചെയ്തശേഷം എല്ലാവരെയും പൊലീ സ് വിട്ടയച്ചു. യുവതിയെ മജിസ്്രേടറ്റിന് മുമ്പില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ബേബിയുടെ നേതൃത്വത്തിലാണ് അന്വേഷണം.