പിടി തോമസ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വി ജ്ഞാപനം പുറപ്പെടുവിക്കും
കൊച്ചി: പിടി തോമസ് എംഎല്‍എ മരിച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉപതെ രഞ്ഞടുപ്പ് ഈ മാസം 31ന്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. ഈ മാസം നാലിന് വിജ്ഞാപനം പുറപ്പെടുവി ക്കും. ജൂണ്‍ 11വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെര ഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ് അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം.
യുഡിഎഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ഡിഎ ഫ് ഇത്തവണയും ഒരു സ്വതന്ത്രനെ രംഗത്തിറക്കാനാണ് സാധ്യത. ആം ആദ്മി പാര്‍ട്ടിയ്ക്കും ട്വന്റി 20യ്ക്കും ഇത്തവണ ഒരു സ്ഥാനാര്‍ഥിയായിരിക്കും ഉണ്ടാകുക. സ്ഥാനാര്‍ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജരിവാള്‍ സംസ്ഥാനത്ത് എത്തും.
സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ആരും
ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഉമ കെ തോമസ്
തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് ആരും ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് ഉമ കെ തോമസ്. മാധ്യമ വാര്‍ത്തകള്‍ മാത്രമേ അറിയൂ എന്നും അവര്‍ പ്രതികരിച്ചു. പി ടി തുടങ്ങിയ കാ ര്യമല്ലേ എന്ന് സംഘടകര്‍ പറഞ്ഞതുകൊണ്ടാണ് അന്ന് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത തെന്നും ഉമ വ്യക്തമാക്കി.
അതേസമയം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും ഹൈക്കമാന്‍ഡിലേക്ക് പോകാതെ തീരുമാനം ഇവിടെ തന്നെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ലൈ ന്‍ വി വാദങ്ങള്‍ ഉള്‍പ്പെടെ തുറന്നുകാട്ടിയാകും കോണ്‍ഗ്രസ് പ്രചാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.