പതിനൊന്നാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍
ഉമാ തോമസ് 70098
ജോ ജോസഫ് 45834
എ എന്‍ രാധാകൃഷ്ണന്‍ 12588
അനില്‍ നായര്‍ 97
ജോമോന്‍ ജോസഫ് 376
സി പി ദിലീപ് നായര്‍ 36
ബോസ്‌കോ കളമശേരി 134
മന്മഥന്‍ 99
നോട്ട 1078
ലീഡ് 24264
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് ആവേശകര മായ മുന്നേറ്റം. ഉമാ തോമസിന്റെ ലീഡ് നില 24264 കടന്നു. കഴി ഞ്ഞ തവണ പി ടി തോമസിന് കിട്ടി യതിനെക്കാള്‍ ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുകയാണ്
കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് ആവേ ശകരമായ മുന്നേറ്റം. ഉമാ തോമസിന്റെ ലീഡ് നില 24264 കടന്നു. കഴിഞ്ഞ തവണ പി ടി തോമസിന് കിട്ടിയതിനെക്കാള്‍ ഇരട്ടി ലീഡില്‍ ഉമ തോമസ് മുന്നേറുകയാണ്.കഴിഞ്ഞ തവണ പിടി തോമസിന് ആദ്യ റൗണ്ടില്‍ കിട്ടിയത് 1258 വോട്ടാ യിരുന്നു. രണ്ടാം റൗണ്ടില്‍ കിട്ടിയത് 1180.
എല്‍ഡിഎഫിന് വ്യക്തമായ മേല്‍ക്കൈയുള്ള ഇടങ്ങളില്‍ പോലും ഉമ ലീഡ് ഉയര്‍ത്തി. പോസ്റ്റല്‍ വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ ഉമാ തോമസ് മുന്നേറ്റം ആരംഭിച്ചു. ആകെ പത്ത് വോ ട്ടുകളില്‍ മൂന്ന് വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. മൂന്ന് വോട്ടുകള്‍ അസാധുവായി. രണ്ട് വോ ട്ടുകള്‍ എല്‍ഡിഎഫിനും രണ്ട് വോട്ടുകള്‍ ബിജെപിക്കും ലഭിച്ചു.
ഇലക്ട്രോണിക് വോട്ടുകള്‍ എണ്ണുമ്പോഴും തുടക്കം മുതല്‍ തന്നെ ഉമാ തോമസ് ലീഡ് നിലനിര്‍ത്തുക യാണ്. 12 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണല്‍. 21 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. വിജയപ്ര തീക്ഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലുമാണ് മുന്നണികള്‍. 68.77 ശതമാനം മാത്രമാണ് ഇക്കു റി തൃക്കാക്കരയിലെ പോളിങ് ശതമാനം. ഇത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെങ്കിലും തങ്ങളുടെ വോട്ടുക ള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് മുന്നണികള്‍ അവകാശപ്പെടുന്നത്.
യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണ് തൃക്കാക്കര. മണ്ഡലം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞാല്‍ പ്രതിപക്ഷത്തിന്റെ വിജയമായി അത് വിലയിരുത്തപ്പെടും. എല്‍.ഡി.എഫ് മണ്ഡലം പിടിച്ചാല്‍ അത് വന്‍ ചരിത്രമാകും. രണ്ടാം പിണറായി സര്‍ക്കാരിന് കിട്ടുന്ന അംഗീകാരമായി അത് മാറും.