തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് അപര ഭീഷണി. ചങ്ങാ നാശേരിക്കാരന്‍ ജോമോന്‍ ജോസഫാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് അപര ഭീഷണി. ചങ്ങാനാശേരിക്കാരന്‍ ജോമോന്‍ ജോസഫാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്. അപരനെ നി ര്‍ത്തിയത് യുഡിഎഫാണെന്ന് എം സ്വരാജ് പ്രതികരിച്ചു. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് നിഷേ ധിച്ചു.
പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ 19 സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുണ്ട്. ഡമ്മി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയാണ് 19 പേര്‍ പത്രിക നല്‍കിയത്. ഇന്നായിരുന്നു പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.12നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പി ന്‍വലിക്കാനും സമയം അനുവദി ക്കും. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.
സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് ജോമോന്‍ ജോസഫ് പറഞ്ഞു. പരസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും മത്സരരംഗത്തുണ്ട്. യുഡിഎഫ് സ്ഥാനാ ര്‍ഥി ഉമ തോമസ്, എല്‍ഡിഎഫ് സ്ഥാ നാര്‍ഥി ജോ ജോസഫ്, ബിജെപി സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ തമ്മിലാണ് പ്രധാനമത്സ രം. തെരഞ്ഞെടുപ്പ് ചൂട് ഓരോ ദിവസവും കൂടുകയാണ് തൃക്കാക്കരയില്‍. ജോ ജോസഫിന്റെ പ്രചാരണം ഇടപ്പള്ളി, കടവന്ത്ര മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു. വീടുകളിലും വ്യാപാര കേന്ദ്രങ്ങളിലും കയറി സ്ഥാ നാര്‍ഥി വോട്ട് അഭ്യര്‍ഥിച്ചു. ജോ ജോസഫിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ തൃക്കാക്കരയിലെത്തും.
പാലാരിവട്ടത്തും വെണ്ണലയിലും വീടുകള്‍ കയറി ഓരോ വോട്ടും ഉറപ്പിക്കുന്ന തിരക്കിലായിരുന്നു യുഡി എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. വീടുകളിലും ക്ഷേത്രങ്ങളിലും കയറി വോട്ട് ചോദിച്ചായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ഥി എ എന്‍ രാധാകൃഷ്ണന്റെ പ്രചാരണം. വരും ദിവസങ്ങളിലും കൂടുതല്‍ നേതാക്കള്‍ എത്തുന്ന തോടെ പ്രചാരണം പൊടിപൊടിക്കും.
പിടി തോമസ് മരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കരമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴി ഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ പതിനയ്യായിരത്തിലധികം വോട്ടു കള്‍ക്ക് പിടി തോമസ് ജയിച്ചി രുന്നു.











