കോണ്‍ഗ്രസ് പാര്‍ട്ടി വിടാതെ തന്നെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരം ഗത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. സുദീര്‍ഘമായ കോണ്‍ ഗ്രസ് ബന്ധം അവ സാനിപ്പിക്കില്ലെന്നും കെ വി തോമസ് പറയുന്നു
കൊച്ചി: കോണ്‍ഗ്രസ് പാര്‍ട്ടി വിടാതെ തന്നെ തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിക്കായി പ്രചാരണരംഗ ത്തിറങ്ങുമെന്ന് മുതിര്‍ന്ന നേതാവ് കെ വി തോമസ്. സുദീര്‍ഘമായ കോണ്‍ഗ്രസ് ബന്ധം അവസാനി പ്പി ക്കില്ലെന്നും കെ വി തോമസ് പറയുന്നു. മറ്റൊരു പാര്‍ട്ടിയിലും ചേരില്ലെന്നു വ്യക്തമാക്കുന്ന കെ വി തോമ സ്, തൃക്കാക്കരയില്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത് വികസന രാഷ്ട്രീയത്തിന്റെ ഭാഗമായാണെ ന്നും അദ്ദേഹം പറയുന്നു.
എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളും അദ്ദേഹം നിഷേധിച്ചു. ”ഞാന്‍ മറ്റൊരു പാര്‍ട്ടിയിലും ചേരില്ല. കോണ്‍ഗ്രസ് സംസ്‌കാര മാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തി നായി രംഗത്തിറങ്ങാന്‍ എന്നെ നിര്‍ബന്ധിതനാക്കിയതു കോണ്‍ഗ്രസ് നേതൃത്വമാണ്. ഞാന്‍ ഇപ്പോഴും എഐസിസി അംഗമാണ്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വവും പുതുക്കി. പക്ഷേ, പാര്‍ട്ടിയുടെ ഒരു പരി പാടിയിലേക്കും എന്നെ വിളിക്കുന്നില്ല. അറിയിക്കുന്നില്ല. കടുത്ത അവഗണനയാണ്.
നെടുമ്പാശേരി വിമാനത്താവളവും സ്റ്റേഡിയങ്ങളും ഗോശ്രീ പാലവും മെട്രോ റെയിലുമൊക്കെ യാഥാര്‍ഥ്യ മാക്കാന്‍ പങ്കു വഹിച്ചയാളാണു ഞാന്‍. എതിര്‍പ്പുകള്‍ക്കിടയിലും ആ പദ്ധതികള്‍ നടപ്പായി. 12നു മുഖ്യമ ന്ത്രി പ്രസംഗിക്കുന്ന എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ പങ്കെടുക്കും. പിന്നീട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കാ യി പ്രചാരണവും നടത്തും. വിശദാംശങ്ങള്‍ നാളെ മാധ്യമങ്ങളെ അറിയിക്കും’- അദ്ദേഹം പറഞ്ഞു. തൃ ക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെ സന്ദര്‍ശിക്കാന്‍ താന്‍ തയാറായിട്ടും കോണ്‍ഗ്രസ് നേതൃത്വം വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു.