കോണ്‍ഗ്രസ് വിമതരായി വിജയിച്ച നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരെ പിന്തുണ ആവശ്യ പ്പെട്ടതായി ആരോപണം ഉയര്‍ന്നു. 10 ലക്ഷം രൂപയും ചെയര്‍പേഴ്‌സണ്‍ സ്ഥാനവും തനിക്ക് വാഗ്ദാനം ചെയ്ത തായി കോണ്‍ഗ്രസ് വിമതയായ സ്വതന്ത്ര വനിതാകൗണ്‍സിലര്‍ ഓമന സാ ബു വെളിപ്പെടുത്തി
കൊച്ചി: തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനെതിരെ ഇന്ന് പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയത്തെ അതിജീവിക്കാന്‍ കഴിയുമെന്ന് ഭരണപക്ഷം. അജിതാ തങ്കനെ ചെയ ര്‍ പേഴ്‌സണ്‍ പദവിയില്‍ നിന്നും മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നിന്ന നാല് കോണ്‍ഗ്രസ് എ ഗ്രൂപ്പ് കൗണ്‍സിലര്‍മാരും ചൊവ്വാഴ്ച വിപ്പു കൈപ്പറ്റി. 26ന് ചേരുന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ തങ്ങള്‍ക്കുള്ള പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് ഡി.സി.സി നേതൃത്വം ഉറപ്പു നല്‍കിയതായി എ ഗ്രൂപ്പ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
അതേസമയം യു.ഡി.എഫിനുള്ളിലെ പടലപ്പിണക്കങ്ങള്‍ മുതലെടുത്ത് നനഗരസഭാ ഭരണം കൈ ക്കലാക്കാന്‍ ഇടതുമുന്നണിയിലെ പ്രമുഖ പാര്‍ ട്ടിയുടെ ജില്ലാതല നേതാക്കള്‍ രംഗത്തിറങ്ങിയിരു ന്നു.കോണ്‍ഗ്രസ് വിമതരായി വിജയിച്ച നാല് സ്വതന്ത്ര കൗണ്‍സിലര്‍മാരെ പിന്തുണ ആവശ്യപ്പെ ട്ടതായി ആരോപണം ഉയര്‍ന്നു. 10 ലക്ഷം രൂപയും ചെയര്‍പേഴ്‌സണ്‍ സ്ഥാനവും തനിക്ക് വാഗ്ദാനം ചെയ്തതായി കോണ്‍ഗ്രസ് വിമതയായി വിജയിച്ച സ്വതന്ത്ര വനിതാ കൗണ്‍സിലര്‍ ഓമന സാബു വെളിപ്പെടുത്തി. പ്രാദേശി നേതാക്കളാണ് തന്നെ കാണാനെത്തിയതെന്നു കൗണ്‍സിലര്‍ പറഞ്ഞു. വര്‍ഗീസ് പ്ലാശ്ശേരി,ഖാദര്‍ കുഞ്ഞ്,അബ്ദുഷാന എന്നിവരെ വീടുകളിലെത്തിയാണ് ഇടതു നേതാ ക്കള്‍ പിന്തുണ ആവശ്യപ്പെട്ടത്.