വീടിനകത്ത് കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ ശ്രമിക്കവെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടു ത്തിയ യുവാവ് ആളുകള്‍ നോക്കി നില്‍ക്കെയാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു
മാവുങ്കാല്‍ : തൂങ്ങി മരണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവാവ് നാട്ടുകാരും ബന്ധുക്കളും നോക്കി നില്‍ക്കെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. മാവുങ്കാല്‍ ഉദയംകുന്ന് മണ്ണടിയിലെ പരേതനായ കു ഞ്ഞപ്പന്റെ മകന്‍ അജു അജയന്‍ (42 ) ആണ് ഞായറാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തത്.
വീടിനകത്ത് കുരുക്കിട്ട് തൂങ്ങി മരിക്കാന്‍ ശ്രമിക്കവെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടു ത്തിയ യുവാവ്,ആളുകള്‍ നോക്കി നില്‍ക്കെയാണ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.
വീട്ടില്‍ അമ്മ മാത്രമുണ്ടായ സമയത്താണ് തൂങ്ങി മരിക്കാന്‍ ശ്രമിച്ചത്. ഇത് ശ്രദ്ധയില്‍ പെട്ട അമ്മ ബഹളം കൂട്ടി ബന്ധുക്കളും നാട്ടുകാരും ചേര്‍ ന്നു രക്ഷപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ സംസാ രിച്ച് സമാധാനപ്പെടുത്തിയ യുവാവ് ബാത്ത്‌റൂമിലേക്കെന്നു പറഞ്ഞു വീടിനു പുറകിലെ ആള്‍ മറ യില്ലാത്ത കിണറിലേക്ക് ചാടുകയായിരുന്നു.
കണ്ടുനിന്ന യുവാക്കള്‍ കൂടെ ചാടിയിരുന്നുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയ ര്‍ഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നിറയെ വെള്ളമുണ്ടായിരുന്ന കിണറായിരുന്നു.
മാതാവ്: സരോജിനി. ഭാര്യ: വിലാസിനി. മക്കള്‍: അര്‍ജുന്‍, അതുല്യ. സഹോദരങ്ങള്‍: അനിത, അ ജിത, പരേതനായ അനില്‍.