പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്
തിരുവനന്തപുരം: തുടര്‍ച്ചയായ മൂന്നാംദിവസവും ഇന്ധനവില കൂടി. പെട്രോള്‍ ലിറ്ററിന് 25 പൈ സയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 91 രൂപ 15 പൈസയും, ഡീസലിന് 85 രൂപ 87 പൈസയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 92 രൂപ 97 പൈ സയും , ഡീസലിന് 87 രൂപ 57 പൈസയുമായി വര്‍ധിച്ചു. ചൊവ്വാഴ്ച പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയും കൂട്ടിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയി രിക്കുകയാണ്. ഇത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വില വര്‍ദ്ധിപ്പിക്കുന്നത്.