അബുദാബി : ദുരന്തസാഹചര്യങ്ങളിൽ അതിവേഗം പ്രതികരിച്ച് തീ അണയ്ക്കാനുള്ള കഴിവുള്ള ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർഫൈറ്റിംഗ് ഡ്രോൺ, ‘സുഹൈൽ’, യുഎഇ പുറത്തിറക്കി. അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ആണ് ഈ അത്യാധുനിക ഡ്രോൺ ജപ്പാനിലെ ഒസാക്ക എക്സ്പോ 2025ലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്.
സുഹൈലിന്റെ പ്രധാന സവിശേഷതകൾ:
- ജെറ്റ് പ്രൊപ്പൽഷൻ എൻജിൻ ഉപയോഗിക്കുന്നതിനാൽ അതിവേഗത്തിൽ പറക്കാൻ കഴിയും.
- സ്മാർട്ട് സംയോജിത സംവിധാനം ഉപയോഗിച്ച് പരിസ്ഥിതി അനുസൃതമായി പ്രവർത്തനമാറ്റം നടത്താൻ കഴിവുള്ളത്.
- വെർട്ടിക്കൽ ടേക്ക് ഓഫ്, അതായത് കുറച്ച് സ്ഥലത്തുനിന്നും തന്നെ നേരെ ഉയർന്നു പറക്കാൻ കഴിയും.
- അടിയന്തരാവസ്ഥകളിൽ ഉയർന്ന പ്രകടനം കാഴ്ചവെക്കാനാകുന്ന രീതിയിലാണ് രൂപകൽപന.
- 3D സ്‌കാനിങ്, സെൻസറുകൾ, ഹൈ-റസല്യൂഷൻ ക്യാമറകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വഴി ദുരന്തപ്രദേശങ്ങളിലെ യഥാർത്ഥ അവസ്ഥ വിലയിരുത്താം.
മനുഷ്യരുടെ ആവശ്യമില്ലാതെ തന്നെ ആപത്ത്‌ഭീകരമായ സ്ഥലങ്ങളിലേക്ക് പ്രവേശിച്ച് തീ അണയ്ക്കാൻ കഴിയുന്ന സംവിധാനങ്ങളാണ് സുഹൈലിനെ വിപുലമാക്കുന്നത്. ജീവിതവും സമ്പത്തും സംരക്ഷിക്കാൻ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ യുഎഇ സ്വീകരിക്കുന്ന സമീപനത്തിന്റെ മാതൃകയാണിത്.