സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്ത ലിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ ഇല്ലെന്ന് സ്വപ്ന സുരേഷ്. ഇപ്പോള്‍ പറയേണ്ട അവസ രം വന്നപ്പോള്‍ അക്കാര്യം പറഞ്ഞു. എല്ലാ കാര്യങ്ങളും പറഞ്ഞു തീര്‍ന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ടെന്നും സ്വപ്ന
പാലക്കാട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള വെളിപ്പെടുത്ത ലിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ ഇല്ലെന്ന് സ്വപ്ന സുരേഷ്. ഇപ്പോള്‍ പ റയേണ്ട അവസരം വന്നപ്പോ ള്‍ അക്കാര്യം പറഞ്ഞു. എല്ലാ കാര്യങ്ങളും പറഞ്ഞു തീര്‍ന്നിട്ടില്ല, ഇനിയും പറയാനൊരുപാടുണ്ടെ ന്നും സ്വപ്ന പ്രതികരിച്ചു. ഇപ്പോള്‍ പറഞ്ഞ തെല്ലാം വളരെ ചെറുതാണ്. ജയില്‍ ഡിഐജി അജയകു മാര്‍ ജയിലില്‍ വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വഴ ങ്ങിയില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
എന്നാല്‍ രഹസ്യമൊഴി ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തല്‍ പ്രതി ച്ഛായ ഉണ്ടാക്കാനല്ല. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. തന്റെ കഞ്ഞി യില്‍ പാറ്റയിടരുതെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.നേരത്തെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നത് എം ശിവശങ്കര്‍ പുറത്തിറക്കിയ പുസ്തക ത്തെക്കുറിച്ച് പറയാനാണ്. ഇപ്പോള്‍ മാധ്യമങ്ങളോട് പ്രതിക രിക്കുന്നത് താന്‍ പ്രതിയായ കേസിനെക്കുറിച്ച് കോടതിയില്‍ വെളിപ്പെടുത്തിയ കാര്യങ്ങള്‍ അറിയി ക്കാനാ ണെന്നും സ്വപ്ന വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ ആരോപണം സ്വപ്ന ആവര്‍ത്തിച്ചു. കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അതി ന്റെ തോതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ആര് മുഖ്യമന്ത്രി ആയാലും തനിക്ക് പ്രശ്നമില്ല. വ്യ ക്തിപരമായി തനിക്കൊന്നും നേടാനില്ല. വ്യക്തികള്‍ എന്ന നിലയിലാണ് ഇവര്‍ക്കെതിരെയുള്ള കാര്യ ങ്ങള്‍ പറയുന്നത്. തന്റെ വെളിപ്പെടു ത്തലിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്. തന്റെ രഹസ്യമൊ ഴി സ്വകാര്യലാഭത്തിനായി ഉപയോഗിക്കരുതെന്നും സ്വപ്ന ആവശ്യപ്പെട്ടു.
ജയില്‍ അധികൃതര്‍ തന്നെ മാനസികമായി പീഡിപ്പിച്ചുവെന്നും ഈ ഘട്ടത്തില്‍ താന്‍ പുറത്തു പറ യുന്ന കാര്യങ്ങളെല്ലാം സത്യമാണെന്നും സ്വപ്ന വ്യക്തമാക്കി. അതേസമയം പിസി ജോര്‍ജിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നും സരിതയെ പോലെ തന്നെ കാണേണ്ടതില്ലെന്നും സ്വപ്ന പ്രതികരിച്ചു.