തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. നെ ല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആണ് മരിച്ചത്. സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറി നെ കസ്റ്റഡിയിലെടുത്തത്
തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു. നെല്ലിക്കുന്ന് സ്വദേശി സുരേഷ് കുമാര്‍ (40) ആ ണ് മരിച്ചത്. സ്ത്രീയെ ശല്യം ചെയ്ത കേസിലാണ് തിരുവല്ലം പൊലീസ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടു ത്തത്.
ഇന്ന് രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സുരേഷ് കുമാറിനെ ആശുപത്രിയില്‍ പ്ര വേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വച്ച് മരണ പ്പെട്ടു. ഹൃദയാഘാതമാണ് മരണ കാര ണം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ സുരേഷ് കുമാറിനെ പൊലീസ് ഉപദ്രവിച്ചുവെന്നാണ് ബ ന്ധുക്കളുടെ ആരോപണം. ലോക്കപ്പ് മര്‍ദനം ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റോമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.