മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതികളെ വീടുകയറി ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം പെടോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ചികി ത്സയി ലിരിക്കെ മരിച്ചു. കിളിമാനൂര്‍ പനപ്പാംകുന്ന് സ്വദേശി ശശിധരന്‍ നായരാണ് തിരുവന ന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്

തിരുവനന്തപുരം : മടവൂര്‍ കൊച്ചാലുമൂട്ടില്‍ വയോധിക ദമ്പതി കളെ വീടുകയറി ചുറ്റികകൊണ്ട് ത ലയ്ക്കടിച്ചശേഷം പെടോളൊഴി ച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ചികിത്സയി ലിരിക്കെ മരിച്ചു. കിളിമാനൂര്‍ പനപ്പാം കുന്ന് സ്വദേശി ശശിധരന്‍ നായരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കാണ് ഇയാള്‍ പ്രഭാകരകുറുപ്പ് (70),ഭാര്യ വിമല(65) എന്നിവരെ വീട്ടിലെത്തി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്. ഭര്‍ത്താവ് സംഭവ സ്ഥലത്തും ഭാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ആക്രമത്തിനിടെ പരിക്കേറ്റ ശശിധരന്‍ നായര്‍ അന്നുമുതല്‍ തിരു വനന്തപുരം മെഡിക്കല്‍ കോളജി ലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശശി ധരന്‍ നായരെ നാട്ടുകാരാണു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. പ്രതിയെ കസ്റ്റഡിയില്‍ എടുക്കു ന്ന സമയത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആയിരുന്നതിനാല്‍ മൊഴിയെടുക്കാന്‍ പൊലീ സിന് കഴിഞ്ഞിരുന്നില്ല.
27 വര്‍ഷം മുന്‍പു നടന്ന സംഭവമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ശശിധരന്റെ മകന് പ്രഭാകരക്കുറുപ്പ് ഗള്‍ഫില്‍ ജോലി വാങ്ങി നല്‍കിയിരു ന്നു. നല്ല ജോലിയും ശമ്പ ളവും ഇല്ലെന്ന് വീട്ടില്‍ ഒട്ടേറെത്തവണ പരാതിപ്പെട്ടിരുന്ന മകന്‍ പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. ഇതിനു പിന്നാലെ മകളും ആത്മഹത്യ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊല പാതകങ്ങള്‍ക്കു കാരണമെന്നാണ് പൊലീസ് നിഗമനം.