തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആ വശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി എസ് സുനില്‍ കു മാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാത മാണെന്നും സത്യപ്രതിജ്ഞാ ലംഘനമാ ണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി
കൊച്ചി : തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ള്ള ഹര്‍ജി ഹൈക്കോടതി തള്ളി. മുന്‍ കൗണ്‍സിലര്‍ ജി എസ് സുനി ല്‍ കുമാര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. മേയറുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെ ന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. മേ യര്‍ ആര്യ രാജേന്ദ്രന് പുറമെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി ആര്‍ അനിലിന്റെ കത്തിനെ കുറിച്ചും അന്വേഷണം വേണമെന്ന് ഹര്‍ജിയില്‍ ആവശ്യ മുന്നയിച്ചിരുന്നു.
മേയര്‍, ഡിആര്‍ അനില്‍, സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ മറുപടി നല്‍കാന്‍നേരത്തെ മേയറോട് ആശ്യപ്പെട്ടിരുന്നു.സ്വജനപക്ഷപാതം നടത്തിയിട്ടില്ലെ ന്നും ഇത്തരത്തില്‍ കത്ത് താന്‍ കൈമാറിയിട്ടില്ലെന്നുമായിരുന്നു മേയറുടെ മറുപടി. ആരോപണം തെ ളിയിക്കാന്‍ തക്ക തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഹരജിക്കാരന്‍ പരാജയപ്പെട്ടതായി കോടതി കണ്ടെ ത്തി. തുടര്‍ന്ന് ഹരജി തള്ളുകയായിരുന്നു.