അസമില്‍ നിന്ന് യുവതികളെ കൊണ്ടുവന്ന് തിരുവനന്തപുരം നഗരത്തില്‍ പെണ്‍വാണി ഭം നടത്തിയ സംഘത്തെ അസം പോലീസ് അറസ്റ്റ് ചെയ്തു. പതിനെട്ടു പേര്‍ അടങ്ങിയ റാക്ക റ്റിനെയാണ് പോലീസ് പിടികൂടിയത്.
തിരുവനന്തപുരം : ഉത്തരേന്ത്യയില്‍ നിന്ന് യുവതികളെ തിരുവനന്തപുരത്ത് എത്തിച്ച പെണ്‍വാ ണിഭ സംഘം അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉള്‍പ്പെടെ എത്തിച്ച സംഘത്തെ യാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ടു പേര്‍ അടങ്ങിയ റാക്കറ്റിനെയാണ് പൊലീസ് പി ടികൂടിയത്. നടത്തിപ്പുകാരായ മുസാഹുള്‍ ഹഖ്, റബുള്‍ ഹുസൈന്‍ എന്നിവരും പിടിയിലായി. സം ഘത്തെ ഇന്ന് അസമിലേക്ക് കൊണ്ടു പോകും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍ എന്നിവയ്ക്ക് സമീപമുള്ള ഹോ ട്ടലുകളില്‍ നിന്നാണ് ഇവരെ പിടികൂടി യത്. ലോക്ഡൗണ്‍ കാലത്ത് മാത്രം മെഡിക്കല്‍ കോളേജി ന ടുത്ത് നാല് കേന്ദ്രങ്ങളാണ് സംഘത്തിന് ഉണ്ടായിരുന്നത്. കെട്ടിട നിര്‍മ്മാണത്തിനെന്ന വ്യാജേനയാ ണ് സംഘം അസമില്‍ നിന്ന് യുവതികളെ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.
യുവതികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അസം പോലീസ് നടത്തിയ അന്വേഷ ണമാണ് കേരളത്തിലെത്തിയത്. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് യുവതി കള്‍ കേരളത്തിലുണ്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത്. പിടിയിലായവരില്‍ അസം സ്വദേശികളായ 9 സ്ത്രീകളും 9 പുരുഷന്മാരുമാണുള്ളത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും സംഘത്തിലുണ്ടാ യിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ അസം പോലീസ് ഉദ്യോഗസ്ഥര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാം ഉപാധ്യായയെ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഷാ ഡോ പൊലീസിന്റെ സഹായത്തോടെയാണ് സംഘത്തെ കുടുക്കിയത്.